Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

  • ഓരോ ധാതുവിനും അതിൻ്റേതായ പരൽ ഘടനയുണ്ട്.ഈ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  • ഒരു ധാതു പ്രകൃതിയിൽ രൂപീകൃതമാകുമ്പോൾ സ്വതന്ത്രമായി വികസിക്കുവാൻ സാഹചര്യമുണ്ടായാൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പൂർണവളർച്ച പ്രാപിച്ചു അതിന്റേതായ നിശ്ചിത ക്രിസ്റ്റൽ രൂപം സ്വന്തമാക്കുന്നു. 
  • ഒരു ധാതുവിന്റെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ ക്രിസ്റ്റലിന്റെ  വളർച്ചയും മുരടിക്കുന്നു അതിന്റെ ഫലമായി അതിനു ക്രിസ്റ്റൽ രൂപം /പരൽ ഘടന ഉണ്ടാകുന്നില്ല. അത്തരം ധാതുക്കളെയാണ്  അമോർഫസ്  ധാതുക്കൾ എന്ന് വിളിക്കുന്നത്.

Related Questions:

ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
 

കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുക്കാൻ നടപടി എടുക്കുന്നതിനു ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച സംഘടന ?

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.

പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്

പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക

അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?