താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?
1) അസം റൈഫിൾസിൻ്റെ ആസ്ഥാനം
2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു
3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം
Aഷില്ലോങ്
Bഐസ് വാൾ
Cഗ്യാൻടോക്ക്
Dഗുവാഹട്ടി
Answer:
A. ഷില്ലോങ്
Explanation:
ഷില്ലോങ്ങ്
മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഷില്ലോങ്ങ്
മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്റെ തലസ്ഥാനമായിരുന്നു
ഷില്ലോങ്ങ് ആദ്യം അറിയപ്പെട്ടിരുന്നത് "ലീഷില്ലോങ്" എന്നാണ്
സ്കോട്ടിഷ് ഹൈലാൻഡ്സിനോട് സാമ്യമുള്ളതിനാൽ ഈ നഗരം "കിഴക്കിന്റെ സ്കോട്ട്ലൻഡ്" എന്നറിയപ്പെടുന്നു.
1963ൽ സ്ഥാപിതമായ ഈസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം ഷില്ലോങ്ങ് ആണ്
അസം റൈഫിൾസ്, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ബ്രിട്ടീഷ് പ്രവിശ്യകൾ സംരക്ഷിക്കുന്നതിനായി 1835-ൽ കൊളോണിയൽ യൂണിറ്റായി സ്ഥാപിതമായി
ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക സേനയാണ് അസം റൈഫിൾസ്.
ഇന്ന്, ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു നിയമ നിർവ്വഹണ ഏജൻസിയായി ഇത് പ്രവർത്തിക്കുന്നു,വടക്കുകിഴക്കൻ മേഖലയിലെ ക്രമസമാധാനപാലനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു.
ഷില്ലോങ്ങിലാണ് അസം റൈഫിൾസിന്റെ ആസ്ഥാനം, നാഗാലാൻഡിലെ കൊഹിമയിലാണ് അതിന്റെ പ്രവർത്തന ആസ്ഥാനം(operational headquarters).