സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു പോകുന്ന ട്രെയിൻ ഏതുതരം പ്രവേഗമാണ് ?
Aസമപ്രവേഗം
Bഅസമപ്രവേഗം
Cഇവ രണ്ടും
Dഇവയൊന്നുമല്ല
Answer:
B. അസമപ്രവേഗം
Read Explanation:
- വേഗം - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം
- പ്രവേഗം - യൂണിറ്റ് സമായത്തിലുണ്ടായ സ്ഥാനാന്തരം
- സ്ഥാനാന്തരത്തിന്റെ ചിഹ്നമനുസരിച്ച് പ്രവേഗം പോസിറ്റീവോ നെഗറ്റീവോ ആവാം . സ്ഥാനാന്തരം പൂജ്യം ആയാൽ പ്രവേഗവും പൂജ്യമാവും
- സമവേഗം - ചലനത്തിലുള്ള ഒരു വസ്തു തുല്യമായ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗത്തെ പറയുന്നത്
- വേഗം ,ദിശ എന്നിവയിൽ ഏതെങ്കിലും ഒന്ന് മാറിയാൽ വസ്തുവിന്റെ പ്രവേഗം അസമ പ്രവേഗമായിരിക്കും
- ഉദാ : സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് നീങ്ങുന്ന ട്രെയിൻ
- ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യസമയ ഇടവേളകളിൽ തുല്യമായിരിക്കുകയും ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു സമപ്രവേഗത്തിലായിരിക്കും
- ഉദാ : പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്നത്