വ്യത്യസ്ത ഛേദതലത്തോടു കൂടിയ രണ്ടു സിറിഞ്ചുകൾ (സൂചിയില്ലാത്തവ) വെള്ളം നിറച്ച് ഒരു ഇറുകിയ റബ്ബർ ട്യൂബുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചെറിയ പിസ്റ്റണിന്റെയും വലിയ പിസ്റ്റണിന്റെയും വ്യാസങ്ങൾ യഥാക്രമം 2 cm ഉം 10 cm ഉം ആണ്. ചെറിയ പിസ്റ്റണിൽ 1 N ബലം പ്രയോഗിക്കുമ്പോൾ വലിയ പിസ്റ്റണിൽ അനുഭവപ്പെടുന്ന ബലം എത്ര ?