ഗാസയുദ്ധം സംബന്ധിച്ച് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?
i. ഗാസയുദ്ധം അവസാനിപ്പിക്കാനുള്ള ഉച്ചകോടി 2025 ഒക്ടോബർ 13-ന് ഈജിപ്തിലെ ഷരം അൽ ശൈഖിൽ നടന്നു.
ii. അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപും ഈജിപ്തിലെ പ്രസിഡണ്ട് അബ്ദേൽ ഫത്താ അൽസിസിയും ആണ് അധ്യക്ഷത വഹിച്ചത്.
iii. ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ഉച്ചകോടി തീരുമാനം എടുത്തില്ല.
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ ഏതെല്ലാമാണ് ?
i. ഹിതകരണി സമാജം - വീരേശലിംഗം
ii. സ്വാഭിമാന പ്രസ്ഥാനം - ഈ. വി. രാമസ്വാമി നായിക്കർ
iii. ആര്യസമാജം - സ്വാമി വിവേകാനന്ദൻ
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?
i. ചൗരിചൗര സംഭവത്തെ തുടർന്നാണ് നിയമലംഘന സമരം പിൻവലിച്ചത്.
ii. ചമ്പാരനിലെ സമരം നീലം കർഷകർക്ക് വേണ്ടിയായിരുന്നു.
iii. ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കം കുറിച്ചത് ഡൽഹിയിൽ വെച്ചായിരുന്നു.
കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു. (Stagnation).
പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു.
പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വായിച്ചശേഷം ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക.
i. ലോക വ്യാപാര സംഘടന (WTO) 1991-ൽ നിലവിൽ വന്നു.
ii. GATT-ന്റെ പിൻഗാമി ആയിരുന്നു WTO.
iii. GATT സ്ഥാപിതമായ വർഷം 1948 ആയിരുന്നു.
പകലത്തെ സൂര്യതാപമേറ്റ് പർവ്വത ചരിവിലെ വായു വികസിച്ചുയരുന്നതുമൂലം താഴ്വരയിൽ നിന്ന് പർവ്വത മുകളിലേക്ക് കാറ്റ് വീശുന്നത് എങ്ങനെ അറിയ പ്പെടുന്നു ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
i. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 6-ൽ ആണ് ഇന്ത്യൻ പാർലമെൻ്റ് ഉൾപ്പെട്ടി രിക്കുന്നത്.
ii. ഇന്ത്യൻ രാഷ്ട്രപതി ലോകസഭയിലെയും രാജ്യസഭയിലെയും അംഗമല്ല.
iii. ഇന്ത്യൻ പാർലമെൻ്റ് ഒരു ദ്വീമണ്ഡല സഭയാണ്.
iv. പാർലമെന്റ് എന്ന പദം ഉത്ഭവിച്ചത് പാർലർ എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നാണ്.
താഴെപ്പറയുന്നവയിൽ പ്രോജക്ട് എലിഫന്റ് (Project Elephant) രൂപീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഏതാണെന്ന്കണ്ടെത്തുക.
i. കാട്ടാനകളുടെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുക. ഇടനാഴികളും
ii. മനുഷ്യ വന്യമൃഗസംഘർഷം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക.
iii.നാട്ടാനകളുടെ ക്ഷേമം ഉറപ്പാക്കുക.