. താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റായത് ? താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.
1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്.
2) സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജസ്രോതസുകളെ ആശ്രയിക്കണം.
3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം.
താഴെ പറയുന്നതിൽ Ex - Situ conservation രീതിക്ക് ഉദാഹരണം ഏതാണ് ?
1) സുവോളജിക്കൽ പാർക്ക്
2) മൃഗശാലകൾ
3) ബയോളജിക്കൽ പാർക്ക്
4) അക്വറിയങ്ങൾ
താഴെ പറയുന്നതിൽ off - site conservation രീതിക്ക് ഉദാഹരണം ഏതാണ് ?
1) ജൈവ വൈവിധ്യ ഹോട്ട്സ്പോട്ട്
2) കമ്മ്യൂണിറ്റി റിസർവ്വ്
3) DNA ബാങ്ക്
4) ക്രയോ പ്രിസർവഷൻ സെന്റർ
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഓസോൺ പാളി അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നു എന്ന് ചാൾസ് ഫാബ്രി & ഹെൻറി ബിഷൺ എന്നിവർ കണ്ടെത്തി.
2.ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ , ഡൊബ്സൺ ഓസോൺ സ്പെക്ട്രോഫോമീറ്റർ (ഡൊബ്സൺ മീറ്റർ) എന്ന ഉപകരണം വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും.
ഓസോൺ പാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏത്?
1.ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ് ഡോബ്‌സൺ ആണ്.
2.300 ഡോബ്സൺ യൂണിറ്റാണ് സാധാരണഗതിയിൽ ഒരു പ്രദേശത്തെ ഓസോൺ പാളിയുടെ സാന്ദ്രത.
അന്തരീക്ഷപാളികളെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.ഓസോൺ പാളിയുടെ 90 ശതമാനവും കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറിൽ ആണ്.
2.അന്തരീക്ഷത്തിലെ ഏറ്റവും തണുത്തുറഞ്ഞ പാളി സ്ട്രാറ്റോസ്ഫിയർ ആണ്.