അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.
2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .
അലർജി ഉണ്ടാകുന്നതിനെ കുറിച്ച് ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അലർജൻസ് എന്നു വിളിക്കുന്നു
2.അലർജൻസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാസ്റ്റ് സെല്ലുകളിൽ നിന്നും ഹിസ്റ്റമിൻ ഉൽപാദിപ്പിക്കപ്പെടുന്നു
എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് 'എലിപ്പനി'.
2.എലിപ്പനി "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.
ശരിയായ പ്രസ്താവന ഏത് ?
1. ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
2.ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും.
താഴെ പറയുന്നവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേർത്തത് ?
1 . ടൈപ്പ് 1 പ്രമേഹം - സെല്ലുകൾ ഇൻസുലിനോട് സംവേദന ക്ഷമതയില്ലാത്ത ഒരു ജീവിത ശൈലി രോഗം
2 . SARS - ഒരു വൈറൽ ശ്വാസകോശ രോഗം
3 . മൾട്ടിപ്പിൾ സ്ക്ലിറോസിസ് -അസ്ഥികൂട വ്യവസ്ഥയെ ബാധിക്കുന്ന വിറ്റാമിൻ കുറവുള്ള രോഗം
ചേരുംപടി ചേർത്ത് ഉചിതമായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക:
മലേറിയ | വൈറസ് |
ടൈഫോയിഡ് | വിരകൾ |
അസ്കാരിയാസിസ് | ബാക്ടീരിയ |
ജലദോഷം | പ്രോട്ടോസോവ |
പകർച്ചവ്യാധികളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.
2.സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :
1.എലിച്ചെള്ള് ആണ് രോഗവാഹകർ.
2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.