പോളിമെറേയ്സ് ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ.
2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.
3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.
ജീൻ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:
1.ജീവികളുടെ ജീനുകൾ ശേഖരിച്ചു സൂക്ഷിക്കുന്ന സ്ഥലങ്ങളാണ് ജീൻ ബാങ്ക്
2.ലോകത്തിലെ ഏറ്റവും വലിയ ജീൻ ബാങ്ക് നോർവേയിലെ നാഷണൽ ജീൻ ബാങ്ക് ആണ്.
3.ലോകത്തിലെ രണ്ടാമത്തെ വലിയ ജീൻ ബാങ്ക് ഇന്ത്യയിലാണ്.
തെറ്റായ പ്രസ്താവന കണ്ടെത്തുക:
1.ജനിതക എൻജിനീയറിങ്ങിൻ്റെ സഹായത്തോടെ മനുഷ്യശരീരത്തിനു വെളിയിൽ വികസിപ്പിച്ചെടുത്ത ഇൻസുലിനാണ് ഹ്യുമുലിൻ.
2.എലി ലില്ലി എന്ന കമ്പനിയാണ് ഹ്യുമുലിൻ നിർമ്മിച്ചത്.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ്
2.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.
ബി.ടി വിളകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഇന്ത്യയിൽ കൃഷി ചെയ്ത ആദ്യ ബി. ടി സസ്യം ബി.ടി കോട്ടൺ ആണ്.
2.ബി.ടി വഴുതന ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.
2.ബാസില്ലസ് തുറിൻജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.
3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി വിളകൾ നിർമ്മിക്കുന്നത്.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ജീവിയുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജനിതക എൻജിനീയറിങ്.
2.ജനിതക ഘടനയിൽ മാറ്റം വരുത്തപ്പെട്ട ജീവികൾ അറിയപ്പെടുന്നത് ജനിടിക്കലി മോഡിഫൈഡ് ഓർഗാനിസം (GMO) എന്നാണ്.
3.ഈ സാങ്കേതികവിദ്യ മുഖ്യമായും വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത് എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ്.
ഹ്യുമൻ ജീനോം പ്രോജക്ടിന്റെ നേട്ടങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.രോഗങ്ങളുടെ ജനിതകമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നു .
2.മനുഷ്യരെ ബാധിക്കുന്ന രോഗത്തിന്റെ തീവ്രതയിൽ വരുന്ന മാറ്റങ്ങളെ പ്പറ്റിയും പഠിക്കാൻ സാധിക്കുന്നു .
3.ഓരോ വ്യക്തികൾക്കും അവരുടെ ജനിതക ഘടന അനുസരിച് ചികിത്സ നല്കാൻ സാധിക്കുന്നു.
4.ജീൻ തെറാപ്പി വികസിപ്പിച്ചെടുക്കാനും മനുഷ്യ ജീനോം വിശകലനത്തിലൂടെ സാധിക്കും.
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.മനുഷ്യശരീരത്തിലെ ഏകദേശം ജീനുകളുടെ എണ്ണം 25000 ആണ്.
2.1990-കളിൽ നടത്തപ്പെട്ട ഹ്യുമൻ ജിനോം പ്രോജക്ട് ലൂടെയാണ് ഇത് കണ്ടെത്തപ്പെട്ടത്.
3.റഷ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്ട്.
ശരിയായ പ്രസ്താവന ഏത് ?
1.ഡി എൻ എ യിൽ നിന്ന് ആർഎൻഎ നിർമിക്കപ്പെടുന്ന പ്രക്രിയ ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെടന്നു.
2.ഒരു ഡി.എൻ.എ തൻമാത്രയിൽ നിന്ന് രണ്ട് ഡി.എൻ.എ തൻമാത്രകൾ രൂപപ്പെടുന്ന ജീവശാസ്ത്ര പ്രക്രിയയാണ് റെപ്ലികേഷൻ.
പ്രോട്ടീൻ സംശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പ്രോട്ടീൻ സംശ്ലേഷണം ചെയ്യുന്നതിനുള്ള ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നത് ഡി.എൻ.എയിൽ ആണ്
2.ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു
3.ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു മെലാനിൻ ആണ്.
2.മെലാനിൻറെ അഭാവത്തിൽ ആൽബിനിസം എന്ന രോഗം ഉണ്ടാകുന്നു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.മനുഷ്യശരീരത്തിലെ ത്വക്കിൽ സ്വേദഗ്രന്ഥികളും സെബേഷ്യസ് ഗ്രന്ഥികളും എന്നിങ്ങനെ രണ്ടുതരം ഗ്രന്ഥികൾ കാണപ്പെടുന്നു.
2.ഇവയിൽ സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ദ്രവം ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്നു.
ഈ പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഡി. എൻ. എ യിൽ അഡ്നിൻ എന്ന ബേസ് ജോഡി ചേരുന്നത് തൈമിനുമായി മാത്രമാണ്.
2.ഡി. എൻ. എ യിൽ ഗുവാനിൻ എന്ന ബേസ് ജോഡി ചേരുന്നത് സൈറ്റോസിനുമായി മാത്രമാണ്
തന്നിരിക്കുന്ന പ്രസ്താവനകൾ ഉപയോഗിച്ച് മനുഷ്യ ശരീരത്തിലെ ഈ അവയവത്തിനെ തിരിച്ചറിയുക:
1.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം
2.വിസർജന അവയവം എന്ന നിലയിലും പ്രവർത്തിക്കുന്നു
3.ഇതിനെ കുറിച്ചുള്ള പഠനശാഖ ഡെർമറ്റോളജി എന്നറിയപ്പെടുന്നു.
ചെവിയിലെ അസ്ഥികളും അവയുടെ ആകൃതിയും താഴെ തന്നിരിക്കുന്നു അവ യഥാക്രമത്തിൽ ആക്കുക:
1.മാലിയസ് - a. കൂടകല്ല്
2.ഇൻകസ് - b. കുതിര ലാടം
3.സ്റ്റേപ്പിസ് - c. ചുറ്റിക
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.
2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.
3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.
യൂസ്റ്റേക്കിയൻ നാളിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.മധ്യകർണത്തിനെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് യൂസ്റ്റേക്കിയൻ നാളി.
2.കർണപടത്തിന് ഇരുവശത്തുമുള്ള മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് യൂസ്റ്റേക്കിയൻ നാളിയാണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.മാലിയസ് , ഇൻകസ് , സ്റ്റേപിസ് എന്നിവ ബാഹ്യ കർണത്തിൽലെ പ്രധാന അസ്ഥികളാണ്.
2.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആണ് സ്റ്റേപ്പിസ്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.
2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.
2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ശരീര തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ചെവിയാണ്.
2.ശരീര തുലന നില പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം സെറിബെല്ലം ആണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നത് മൂലമുണ്ടാകുന്ന രോഗമാണ് തിമിരം.
2.തിമിരം വന്നവർക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം ലെൻസാണ്.
ഇവയിൽ ഏതെല്ലാം പ്രസ്താവനകളാണ് നേത്രവൈകല്യമായ അസ്റ്റിഗ്മാറ്റിസവുമായി ആയി ബന്ധപ്പെട്ടിരിക്കുന്നത് ?
1.കണ്ണിലെ ലെൻസിന്റെ ക്രമരഹിതമായ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ ആണിത്.
2.സിലിണ്ടറിക്കൽ ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.
ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:
1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.
2.നേത്ര ഗോളത്തിന്റെ നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം.
3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു.
4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.
ശരിയായ പ്രസ്താവന കണ്ടെത്തുക:
ഇവയിൽ കണ്ണിലെ കോൺ കോശങ്ങളുമായി മാത്രം ബന്ധപ്പെടുന്ന പ്രസ്താവനകൾ ഏത് ?
തെറ്റായ പ്രസ്താവന കണ്ടെത്തുക:
1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ.
2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ.
3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്നു.
2.പ്രകാശഗ്രാഹി കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം യെല്ലോ സ്പോട്ട് എന്നറിയപ്പെടുന്നു.
റെറ്റിനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളിയാണ് ദൃഷ്ടിപടലം അഥവാ റെറ്റിന.
2.കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയിൽ ആണ്.
3.യഥാർത്ഥവും തലകീഴ് ആയതുമായ പ്രതിബിംബമാണ് റെറ്റിനയിൽ ഉണ്ടാകുന്നത്.
നേത്ര ഗോളത്തിലെ രക്ത പടലവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കൺഭിത്തിയിലെ മധ്യപാളിയാണ് രക്തപടലം.
2.കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന നേത്രഗോളത്തിലെ പാളിയാണ് ഇത്.
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.മനുഷ്യ നേത്രഗോളത്തിൻ്റെ പാളികളുടെ എണ്ണം 5 ആണ്.
2.നേത്ര ഗോളത്തിൽ ഏറ്റവും പുറമേ കാണപ്പെടുന്ന പാളിയാണ് ദൃഢപടലം.
3.ദൃഢപടലം നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നു.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.കണ്ണുകൾ സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ കുഴികൾ നേത്രകോടരം എന്നറിയപ്പെടുന്നു.
2.ബാഹ്യകൺപേശികളാണ് കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്.