Question:

താഴെ കൊടുത്തിരിക്കുന്നതിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

  2. ഭാവി ഇന്ധനം എന്നറിയപ്പെടുന്നു.

  3. ഹൈഡ്രജന്റെ ഐസോടോപ്പാണ് ഡ്യൂട്ടീരിയം.

  4. സാധാരണ താപനിലയിൽ വാതക അവസ്ഥയിൽ കാണപ്പെടുന്നു.

Aഇവയൊന്നുമല്ല

Bനാല് മാത്രം ശരി

Cരണ്ട് മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

ആറ്റോമിക സംഖ്യ 1 ഉം മാസ് സംഖ്യ 1 ഉം ഉള്ള ഏറ്റവും ഭാരം കുറഞ്ഞ മൂലകമാണ് ഹൈഡ്രജൻ. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകമാണ് ഹൈഡ്രജൻ. പിണ്ഡം 2 ഉം ആറ്റോമിക സംഖ്യ 1 ഉം ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പാണ് ഡ്യൂട്ടീരിയം.


Related Questions:

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

2.ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും ആദ്യമായി വേർതിരിച്ചത് ആര്?