Question:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

A1,2

B1,3

C1,2,3

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Explanation:

ദൃഢപടലത്തിൻറെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗമാണ് കോർണിയ. ആറ് പാളികൾ ചേർന്നതാണ് കോർണിയ. എപിത്തീലിയം, ബൊമാൻസ് പാളി, കോർണിയൽ സ്ട്രോമ, ദുവപാളി, ഡെസിമെന്റ്സ് പാളി, എൻഡോതീലിയം എന്നിവയാണ് ആ പാളികൾ. മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്.


Related Questions:

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തലച്ചോറിലെ  രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.

2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ  വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?