Question:

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 15 ആണ്. യഥാക്രമം 20, 22 വയസ്സുള്ള രണ്ടുപേർ കൂടി ആ ഗ്രൂപ്പിലേക്ക് വന്നാൽ ഗ്രൂപ്പിന്റെ ശരാശരി വയസ്സെത്ര?

A15.5

B16

C16.5

D17

Answer:

B. 16

Explanation:

10 കുട്ടികളുടെ ആകെ വയസ്സ് = 15x10=150 12 കുട്ടികളാകുമ്പോൾ ആകെ വയസ്സ് = 150+ (20+22) = 150+ 42 = 192 ശരാശരി = 192/12 = 16


Related Questions:

മൂന്ന് സംഖകളിൽ രണ്ടാമത്തെ സംഖ്യ, ആദ്യ സംഖ്യയുടെ ഇരട്ടിയും മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. മൂന്ന് സംഖ്യകളുടെയും ശരാശരി 44 ആയാൽ വലിയ സംഖ്യ?

18 കുട്ടികൾക്ക് ഒരു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 30. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിന് പകരം 34 എന്നാണ് എടുത്തത്.തെറ്റ് തിരുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്ര?

പരീക്ഷയിൽ പങ്കെടുത്ത 210 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 27ഉം വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 54 ഉം ആണ്. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ് ?

10 പേരുടെ ഗ്രൂപ്പിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ ഒഴിവായ ശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി. ഗ്രാം വർദ്ധിച്ചാൽ പുതിയ ആളിന്റെ ഭാരം?

15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?