Question:

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

A1,2,3

B1,2,3,4

C2,3,4

D1,3,4

Answer:

A. 1,2,3

Explanation:

കല്ലായിപ്പുഴ, ബേപ്പൂർപ്പുഴ, ചൂലികാനദി എന്നീ പേരുകൾ കൂടി ചാലിയാറിനുണ്ട്. തലപ്പാടിപ്പുഴ എന്നറിയപ്പെടുന്നത് മഞ്ചേശ്വരം പുഴയാണ്.


Related Questions:

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.

2.കാവേരി നദിയാണ്  പതനസ്ഥാനം.

3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.

2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.

3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്

കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ വ്യവസായത്തിന്റെ 25 % കേന്ദ്രികരിച്ചിരിക്കുന്നത് പെരിയാരിന്റെ തീരത്താണ് 

ii) അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി 

iii) വയനാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ  എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു