Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണം ഡി.പി ധർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 

  2. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപ്പത്തി രണ്ടാം ഭേദഗതി നിലവിൽ വന്നതും അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തിലാണ്.

A1 മാത്രം ശരി

Bഇവയൊന്നുമല്ല

C2 മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

അഞ്ചാം പഞ്ചവത്സര പദ്ധതി ( 1974 - 79 )
  • ദാരിദ്ര്യ നിർമാർജ്ജനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയൊക്കെയായിരുന്നു  അഞ്ചാം പഞ്ചവത്സര  പദ്ധതി പ്രധാനമായും ലക്ഷ്യം വച്ച മേഖലകൾ . 
  • ദരിദ്രനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട  ഇന്ദിര ഗാന്ധിയുടെ പ്രശസ്തമായ ' ഗരീബി ഹഠവോ ' എന്ന മുദ്രാവാക്യം ഈ കാലയളവിലാണ് ഉയർന്നു വന്നത് .
  • ജോലിക്ക്  കൂലി ഭക്ഷണം എന്ന പദ്ധതിയും ഈ സമയത്താണ്  തുടങ്ങിയത് . 
  • ദുർഗാപ്രസാദ് ധർ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ്റെ ആശയങ്ങളിലൂടെ രൂപപ്പെടുത്തിയത് ആയിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതി.
  • അഞ്ചാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് നാൽപ്പത്തിരണ്ടാം ഭേദഗതി നിലവിൽ വരുന്നത്.
  • ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത്.
  • 1976 നവംബർ 2-ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്.
  • കാലാവധി പൂർത്തിയാകാത്ത ഏക പഞ്ചവത്സര പദ്ധതി ആണ് അഞ്ചാം പഞ്ചവത്സര പദ്ധതി
  • 1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പദ്ധതി റദ്ദാക്കുകയും  റോളിങ്ങ് പ്ലാൻ എന്ന ആശയം കൊണ്ട് വരുകയും ചെയ്തു .

Related Questions:

റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?

1991 ൽ പുതിയ സാമ്പത്തിക നയം അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഏറ്റവും അടിയന്തിര പ്രശ്‌നം ഏതായിരുന്നു ?

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗ് ആരംഭിച്ചത്.

സെൻസസ് ഉൾപ്പെടുന്ന ഭരണഘടനാ ലിസ്റ്റ് ?