Question:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്. 

A1 മാത്രം ശരി.

B3 മാത്രം ശരി.

C1,2 മാത്രം ശരി.

Dഎല്ലാ പ്രസ്താവനകളും ശരിയാണ്.

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്.

Explanation:

ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.


Related Questions:

ഡച്ച് അഡ്മിറൽ വാൻഗുൺസ് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചടക്കിയത് എന്നാണ് ?

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്. 

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

പോർച്ചുഗീസ് രാജാവിൻ്റെ സൈനിക സഹോദരൻ എന്ന് അറിയപ്പെട്ടിരുന്നത് ?