Question:

മൊത്ത ആഭ്യന്തര ഉൽപാദനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.

2.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പന്നം കണക്കാക്കുമ്പോൾ ഉൾപ്പെടുത്തുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉ തെറ്റ്.

Answer:

A. 1 മാത്രം.

Explanation:

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ല.


Related Questions:

പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

ആസൂത്രണ കമ്മീഷൻ്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു ?

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011ൽ നടന്നത് ?

ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?