Question:

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.

2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.

3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

വേണാട്ടിലെ പ്രമുഖമായ എട്ടു തറവാടുകളിലെ കാരണവർമാരാണ് എട്ടുവീട്ടിൽ പിള്ളമാർ. കാലങ്ങളായി കരുത്തനായ ഭരണാധികാരിയുടെ അഭാവം കാരണം ഇവരുടെ ശക്തി വർദ്ധിക്കുകയും രാജഭരണത്തിൽ കൈകടത്തുന്നതും പതിവായി.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു. 1729-ൽ വീരരാമ വർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്


Related Questions:

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര് ?

  അയ്യപ്പൻ മാർത്താണ്ഡപിള്ളയുമായി ബന്ധപ്പെട്ട്  തെറ്റായ വസ്തുതകൾ ഏവ 

          1) രാജ്യത്തിനുള്ളിലെ തരിശുഭൂമികളെ വികസിപ്പിച്ചു കൃഷിഭൂമികൾ ആക്കി മാറ്റി 

          2)വർക്കല നഗരത്തിന്റെ സ്ഥാപകൻ 

          3)ധർമ്മരാജയുടെ പ്രശസ്തനായ ദിവനായിരുന്നു അയ്യപ്പൻ മാർത്താണ്ഡപിള്ള

          4)തെക്കേമുഖം,  പടിഞ്ഞാറേമുഖം, വടക്കേമുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചു 

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.