Question:

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.

2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

1789-ലെ എസ്റ്റേറ്റ് ജനറലിൽ നിന്ന് ആരംഭിച്ച് 1799 നവംബറിൽ ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം. ഇത് പഴയ സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും വിരാമമിട്ടു. ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.


Related Questions:

ലോകത്തിൽ ഏറ്റവുമധികമുള്ള മനുഷ്യവംശമേത് ?

രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?

മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?

ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.

2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ  തർക്കങ്ങളിലും പിണക്കങ്ങളിലും  മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി. 

3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.

4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.


"സ്പിന്നിങ് ജന്നി” എന്ന ഉപകരണം കണ്ടെത്തിയത്?