Question:

സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

Aഅറ്റോർണി ജനറൽ

Bഗവർണർ

Cമുഖ്യമന്ത്രി

Dഅഡ്വക്കേറ്റ് ജനറൽ

Answer:

D. അഡ്വക്കേറ്റ് ജനറൽ

Explanation:

ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണറാണ്. ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തി ആയിരിക്കണം.


Related Questions:

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടർ ?

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറി ആര്?

സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ  ഏത്?

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം 

2.  എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു 

3.  വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത് 

4. 30,000 രൂപയാണ് ലഭിക്കുന്നത്