ചേരുംപടി ചേർക്കുക :
ചൊവ്വയിൽ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം | മെറിഡിയാനി പ്ലാനം |
വൈക്കിങ് -1 ചൊവ്വയിൽ ഇടിച്ചിറങ്ങിയ സ്ഥലം | വല്ലിസ് മറൈനെറീസ് |
ബഹിരാകാശ പേടകമായ ഓപ്പർച്യൂണിറ്റി ചൊവ്വയിലിറങ്ങിയ സ്ഥലം | ക്രൈസ് പ്ലാനിറ്റിയ |
സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വര | ലാബിറിന്തസ് നോക്‌ടിസ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :
ഭൂമിയുടേതുപോലെ ഋതുക്കളുള്ള ഗ്രഹം.
മുൻപ് ജലം കണ്ടെത്തിയ ഗ്രഹം.
ഈ ഗ്രഹത്തിലെ രാജ്യാന്തര നിലയമാണ് നാസയുടെ കാൾ സാഗൻ ഇൻ്റർനാഷണൽ സ്പെയ്‌സ് സ്റ്റേഷൻ.
ചേരുംപടി ചേർക്കുക :
ഭൂമിയുടെ പരിക്രമണകാലം | 29.783 കി.മീ./സെക്കന്റ് |
ഭൂമിയുടെ ശരാശരി പരിക്രമണ വേഗത | 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ് |
ഭൂമിയുടെ ഭ്രമണകാലം | 1680 കി.മീ./ മണിക്കൂർ |
ഭൂമിയുടെ ശരാശരി ഭ്രമണവേഗത | 365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ് |
ചേരുംപടി ചേർക്കുക :
ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് | ആര്യഭടൻ |
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നത് | സർ ഐസക് ന്യൂട്ടൺ |
ലോകം ചുറ്റിയുള്ള കപ്പൽയാത്രയിലൂടെ ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ചത് | തെയിൽസ് |
ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തിയത് | മെഗല്ലൻ |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.
ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും
ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്.
ചേരുംപടി ചേർക്കുക :
ശുക്രനിൽ കാണപ്പെടുന്ന വിശാലമായ പീഠഭൂമി | മറീനർ-2 |
ശുക്രനിലെ ഏറ്റവും ഉയരമുള്ള പർവതനിര | ലക്ഷ്‌മി പ്ലാനം |
ശുക്രനെക്കുറിച്ച് പഠിക്കാൻ 1962-ൽ നാസ അയച്ച ബഹിരാകാശപേടകം | വെനീറ-7 |
ആദ്യമായി ശുക്രനിലിറങ്ങിയ ബഹിരാകാശപേടകം | മാക്‌സ്‌വെൽ മൗണ്ട്സ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :
സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം.
സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ച് ഏറ്റവും പ്രകാശമാനമായി കാണുന്ന ഗ്രഹം.
പരിക്രമണത്തിനേക്കാൾ (Revolution) കൂടുതൽ സമയം ഭ്രമണത്തിന് (Rotation) ആവശ്യമാണ്.