ദേശീയ വരുമാനം കണക്കാക്കുന്ന വരുമാന രീതി (Income Method) യെക്കുറിച്ച് നൽകിയിട്ടുള്ള പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
ഒരു രാജ്യത്തിലെ ഉൽപ്പാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ ആകെത്തുകയാണ് ഈ രീതിയിൽ കണക്കാക്കുന്നത്.
ഈ രീതി, ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശീയ വരുമാനത്തിലെ സംഭാവന വേർതിരിച്ചറിയാൻ സഹായിക്കുന്നു.
ചെലവുകളുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനാൽ ഈ രീതിക്ക് 'ചെലവ് രീതി' എന്നും പറയാറുണ്ട്.
ദേശീയ വരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
ഉൽപ്പാദന ഘടകങ്ങൾക്കായുള്ള പ്രതിഫലം (പാട്ടം, വേതനം, പലിശ, ലാഭം) അടിസ്ഥാനമാക്കി ദേശീയ വരുമാനം കണക്കാക്കുന്നത് ചെലവ് രീതിയിലാണ്.
ഉൽപ്പാദന രീതിയിൽ, ദേശീയ വരുമാനത്തിൽ വിവിധ സാമ്പത്തിക മേഖലകളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വിലയിരുത്താൻ സാധിക്കും.
ഇരട്ട എണ്ണൽ (Double Counting) എന്ന പ്രശ്നം ഒഴിവാക്കാൻ, അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം മാത്രം കണക്കാക്കിയാൽ മതിയാകും.
ദേശീയ വരുമാനം കണക്കാക്കുമ്പോൾ, ഉൽപ്പാദന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരേ സാധനത്തിന്റെയോ സേവനത്തിന്റെയോ മൂല്യം ഒന്നിലധികം തവണ കണക്കാക്കപ്പെടുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്താണ്?
ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ്?
ആർബിഐ-യെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി ?
യൂട്ടിലിറ്റിയെ 'ആത്മനിഷ്ഠമായ ആശയം' (subjective concept) എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും ശരിയായ നിഗമനം?
വ്യക്തിയുടെ മനോഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒരു സാധനത്തിൽ നിന്ന് ലഭിക്കുന്ന യൂട്ടിലിറ്റിയെ സ്വാധീനിക്കുന്നു.
വിവിധ ഉപഭോക്താക്കൾ ഒരേ ഉൽപ്പന്നത്തിൽ നിന്ന് വ്യത്യസ്ത തലത്തിലുള്ള സംതൃപ്തി അനുഭവിക്കുന്നു.
ഉപഭോക്താവിൻ്റെ ആവശ്യകതയുടെ നിയമം (Law of demand) യൂട്ടിലിറ്റിയുടെ ആത്മനിഷ്ഠമായ സ്വഭാവത്തെ ആശ്രയിക്കുന്നില്ല.
ശരിയായ നിഗമനങ്ങൾ ഏതൊക്കെയാണ്?
താഴെപ്പറയുന്നവയിൽ 'നീതി ആയോഗിൻ്റെ' ലക്ഷ്യമല്ലാത്തത് :
വ്യവസായ - സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക.
മിശ്രകാർഷിക ഉൽപ്പാദനത്തിലൂടെ കാർഷികമേഖലയെ പുരോഗതിയിലേക്കെത്തിക്കുക.
പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക.
ആഗോള മാറ്റങ്ങളുടെയും വിപണിശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക.