ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായ രീതിയിൽ ക്രമീകരിക്കുക
| ജീവകം ഇ | ഹീമോഫീലിയ |
| ജീവകം കെ | പെല്ലഗ്ര |
| ജീവകം ബി3 | പെർണിഷ്യസ് അനീമിയ |
| ജീവകം ബി12 | വന്ധ്യത |
ശരിയായ പ്രസ്താവന ഏത് ?
1.പോളിയോ രോഗം ജലത്തിലൂടെ പകരുന്നു.
2.പോളിയോ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു.
മലേറിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ചതുപ്പ് രോഗം എന്നും റോമൻ ഫീവർ എന്നും മലേറിയ അറിയപ്പെടുന്നു.
2.മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ മരുന്ന് ക്വുനയ്ൻ ആണ്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് രോഗം ഉണ്ടാക്കുന്നത്.
2.ടൈഫോയ്ഡ് പകരുന്നത് മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ്.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.മൾട്ടി ഡ്രഗ്തെറാപ്പിയാണ് കുഷ്ഠരോഗത്തിന് നൽകിവരുന്ന ചികിത്സ.
2.ജനുവരി 26 ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ക്ഷയരോഗത്തിന്റെ ചികിത്സ ഡോട്സ് എന്നറിയപ്പെടുന്നു.
2.കോച്ച് ഡിസീസ് എന്നും വെളുത്തപ്ലേഗ് എന്നും വിശേഷിപ്പിക്കപ്പെടുന്ന രോഗം കൂടിയാണ് ക്ഷയം.
ശരിയായ പ്രസ്താവന ഏത് ?
1.മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന വൈറസിൻ്റെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.
2.ശ്വാസകോശം, കുടൽ, തലച്ചോർ ,ചർമം ,അസ്ഥി എന്നീ അവയവങ്ങളെ ക്ഷയരോഗം ബാധിക്കുന്നു
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഡിഫ്തീരിയ ഒരു ഫംഗൽ രോഗമാണ്.
2.സമ്പർക്കത്തിലൂടെയും വായുവിലൂടെയും ഡിഫ്തീരിയ പകരുന്നു.
3.തൊണ്ടമുള്ള് എന്നറിയപ്പെടുന്നത് ഡിഫ്തീരിയ ആണ്.
ശരിയായ പ്രസ്താവന ഏത് ?
1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.
2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ലോകത്തു നിന്ന് പൂർണമായി നിർമാർജനം ചെയ്യപ്പെട്ട രോഗമാണ് വസൂരി.
2.വസൂരി ഒരു വൈറസ് രോഗമാണ്.
സ്വയം പ്രതിരോധ വൈകൃതവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്.
2.സന്ധിവാതം, ഹാഷിമോട്ടോസ് ഡിസീസ്,മയസ്തീനിയ ഗ്രാവിസ് എന്നിവ സ്വയം പ്രതിരോധ വൈകൃതത്തിന് ഉദാഹരണങ്ങളാണ്.
അലർജി ഉണ്ടാകുന്നതിനെ കുറിച്ച് ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അലർജൻസ് എന്നു വിളിക്കുന്നു
2.അലർജൻസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാസ്റ്റ് സെല്ലുകളിൽ നിന്നും ഹിസ്റ്റമിൻ ഉൽപാദിപ്പിക്കപ്പെടുന്നു
അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.
2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .
ചേരുംപടി ചേർക്കുക:
രോഗങ്ങൾ രോഗകാരികൾ
A. കുഷ്ഠം 1. ലപ്റ്റോസ്പൈറ
B. സിഫിലസ് 2. മൈക്രോ ബാക്റ്റീരിയം ലപ്രേ
C. എലിപ്പനി 3. സാൽമൊണല്ല ടൈഫി
D. ടൈഫോയിഡ് 4. ട്രെപോനിമ പല്ലേഡിയം
രോഗങ്ങളും രോഗകാരികളും
ഹൈപ്പോതലാമസുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുത ഏത് ?
തെറ്റായ പ്രസ്താവന ഏത് ?
1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.
2.ഇമ്മ്യൂണോ തെറാപ്പിയിൽ മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ് ഇന്റർഫെറോൺ ആൽഫ -2 ബി.
2.ശവംനാറി ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിൻക്രിസ്റ്റിൻ വിൻബ്ലാസ്റ്റിൻ എന്നിവ രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
തെറ്റായ പ്രസ്താവന ഏത് ?
1.ക്യാൻസർ കോശങ്ങളിൽ രൂപപ്പെടുന്ന പുതിയ പ്രോട്ടീനുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ മാസ്സ് സ്പെക്ട്രോമെട്രി ഇമേജിങ് ഉപയോഗിക്കുന്നു.
2.എൻഡോസ്കോപ്പി, ഗ്യാസ്ട്രോ സ്കോപ്പി,എന്നീ പരിശോധനകളിലൂടെ ആമാശയ കാൻസർ കണ്ടെത്തുന്നു.
ശരിയായ പ്രസ്താവന ഏത് ?
1.ക്യാൻസറിന് കാരണമാകുന്ന വൈറസുകൾ ഓങ്കോവൈറസുകൾ എന്ന് വിളിക്കപ്പെടുന്നു.
2.ഓങ്കോവൈറസ് ഉണ്ടാക്കുന്ന ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.മനുഷ്യശരീരത്തിൽ ഹൃദയത്തെ ക്യാൻസർ ബാധിക്കുകയില്ല.
2.ക്യാൻസർ രോഗനിർണയത്തിനായി കലകൾ എടുത്ത് പരിശോധിക്കുന്ന പ്രക്രിയ ബയോപ്സി എന്നറിയപ്പെടുന്നു.
തെറ്റായ പ്രസ്താവന ഏത് ?
1. ക്യാൻസറിനെ കുറിച്ചുള്ള പഠനം ഒഫ്താൽമോളജി എന്നറിയപ്പെടുന്നു .
2. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.