താഴെ പറയുന്ന ഏതൊക്കെ അവസരങ്ങളിലാണ് പൊലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നത് ?
1) പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഒരു കോഗ്നിസിബിൾ കുറ്റം ചെയ്യുന്ന വ്യക്തി
2) ഒരു കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് വേണ്ടി
3) ഒരു വ്യക്തി തെളിവ് നശിപ്പിക്കാനോ , കൃത്രിമം കാണിക്കാനോ സാധ്യത ഉണ്ടെന്ന് കണ്ടാൽ
4) കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാത്ത വ്യക്തിക്കെതിരെ
താഴെ പറയുന്നതിൽ സെക്ഷൻ 410 പ്രകാരം കളവ് മുതലിൽ പെടുന്നത് ഏതാണ് ?
1) മോഷണ വസ്തുക്കൾ
2) ഭയപ്പെടുത്തി അപഹരിക്കുന്നവ
3) കവർച്ച മുതൽ
4) കുറ്റകരമായി ദുർവിനിയോഗം ചെയ്തിട്ടുള്ള വസ്തുക്കൾ
ഇന്ത്യൻ തെളിവ് നിയമത്തിലെ 32 വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ചുവരുത്താനാകാത്ത വ്യക്തിയുടെ മൊഴി സ്വീകാര്യമാകുന്നത് എപ്പോഴാണ് ?
1) പ്രസ്തുത വ്യക്തി മരിച്ച് പോകുമ്പോൾ
2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക
3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക
4) കാലതാമസമോ ചെലവോ കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക
ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെ പറയുന്ന പ്രസ്താവനകൾ വായിക്കുക.
i ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്
ii. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.
iii. AAY(അന്തിയോദയ അന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.
iv. പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒന്നിച്ചുനടത്തുന്നു.താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.
i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ
ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്
iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്
iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത്