App Logo

No.1 PSC Learning App

1M+ Downloads

സു‍ഷുമ്നാ നാഡികള്‍ എല്ലാം വ്യക്തമായ ഡോര്‍സല്‍- വെന്‍ട്രല്‍ റൂട്ടുകള്‍ കൂട‌ിച്ചേര്‍ന്നുണ്ടായവയാണ്. അതില്‍ വെന്‍ട്രല്‍ റൂട്ട് നിര്‍മ്മിച്ചിരിക്കുന്നത് :

1.സംവേദനാഡീതന്തുക്കള്‍ കൊണ്ട്.

2.പ്രേരകനാഡീതന്തുക്കള്‍ കൊണ്ട്.

3.സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തുക്കളും കൊണ്ട്.

4.ഇവയൊന്നുമല്ല.

A, B എന്നീ പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചുവട‌െ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.

‌പ്രസ്താവന A- മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ നശിക്കുന്നതുകൊണ്ട് അള്‍ഷിമേഴ്സ് ഉണ്ടാകുന്നു.

പ്രസ്താവന B- അള്‍ഷിമേഴ്സ്സ് രോഗിയുടെ മസ്തിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു.

1. A, Bപ്രസ്താവനകള്‍ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്.

2. A, B പ്രസ്താവനകള്‍ തെറ്റാണ്.

3. A ശരിയും B തെറ്റുമാണ്.

4. A, B പ്രസ്താവനകള്‍ ശരി, എന്നാല്‍ B പ്രസ്താവന A യുടെ കാരണമല്ല.

താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

1.ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.

2.ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.

3.സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

4.ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.

2.സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.

ഇവയിൽ  മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

2.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

3.മയലിന്‍ ഷീത്തിന് തിളങ്ങുന്ന വെള്ള നിറമാണുള്ളത്.

4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

താഴെ കൊടുത്തിട്ടുള്ളവയില്‍ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക :

1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

2.നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.

3.മയലിന്‍ ഷീത്തിന് ഇരുണ്ട നിറമാണുള്ളത്.

4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചുള്ള ക്രമപ്പെടുത്തൽ താഴെ നൽകിയിരിക്കുന്നു അതിൽ ശരിയാത്‌ മാത്രം കണ്ടെത്തുക:

1.തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം,തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി - അല്‍ഷിമേഴ്സ്

2.ശരീരതുലനനില നഷ്ടപ്പെടുക.ഗാംഗ്ലിയോണുകളുടെ നാശം - അപസ്മാരം

3.കേവലഓര്‍മ്മകള്‍ പോലും ഇല്ലാതാകുക , നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു - പാര്‍ക്കിന്‍സണ്‍സ്

താഴെപ്പറയുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

1.അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം - സെറിബ്രം

2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം - മെഡുല്ല ഒബ്ലോംഗേറ്റ

3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം - സെന്‍ട്രല്‍ കനാല്‍

4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - തലാമസ്‌

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.''ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്"

2.ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ.

3.ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. 


താഴെ നൽകിയിട്ടുള്ളവയിൽ ഏത് പ്രസ്താവനയാണ് ശരി?

1.ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

2.ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗം സിംപതറ്റിക് വ്യവസ്ഥയാണ്.

3.സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്താൽ ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1,“സിംപതറ്റിക് വ്യവസ്ഥ ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”

2.ഉമിനീര്‍ ഉത്പാദനം, കുടലിലെ പെരിസ്റ്റാല്‍സിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സിംപതറ്റിക് വ്യവസ്ഥ മന്ദീഭവിപ്പിക്കുന്നു.

പാരാസിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ സാധാരണനിലയിലാക‍ുന്ന ശാരീരിക പ്രവർത്തനങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്?

1.ഹൃദയസ്പന്ദനം

2.ആമാശയപ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

1.ഉമിനീര്‍ ഉല്പാദനം

2.ഉദരാശയ പ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.

2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. 

താഴെ കൊടുക്കുന്നവയിൽ വംശനാശം സംഭവിച്ച ജീവിയിനം ഏത് ?
വ്യത്യസ്ത ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒരു ഇന്ദ്രിയമാണ്
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :
പുകവലി കാരണം :
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം ?
റെറ്റിനയിൽ പ്രകാശഗ്രാഹികളില്ലാത്ത ഭാഗം :
ഇന്ന് പ്രമേഹരോഗ ചികിത്സയ്ക്ക് ഉപ യോഗിക്കുന്ന ഇൻസുലിൻ പ്രധാനമായും ഉൽപാദിപ്പിക്കുന്നത് എന്തിൽ നിന്നാണ്?
ഇൻസുലിൻ ഉൽപാദന ജീനിനെ ബാക്ടീരിയയിലെ എന്തുമായി കൂട്ടിചേർക്കുന്നു ?
വൃത്താകൃതിയിലുള്ള ബാക്ടീരിയയുടെ DNA ആണ് ?
സൂഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ?
ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?
പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും ഉള്ള ഏത് കഴിവിനെയാണ് വീഞ്ഞും അപ്പവും കേക്കും ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?
ജീനുകളെ മുറിച്ച് മാറ്റാൻ ഉപയോഗിക്കുന്ന എൻസൈം ?
റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസ് എന്താണ് അറിയപ്പെടുന്നത് ?
ജീനുകൾ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈം ആണ് ?
ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തിക്കുന്നത് ?
വാഹകരായി ഉപയോഗിക്കു ന്നത് ഏതാണ് ?
രോഗത്തിന് കാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തനക്ഷമമായ ജീനുകൾ ഉൾപ്പെടുത്തുന്ന ചികിത്സാ രീതിയാണ് ?
മനുഷ്യജീനോം പദ്ധതി ആരംഭിച്ചത് എന്ന് ?
ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിൻ്റെ സ്ഥാനം DNAയിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ?
ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവാണ് ?
മനുഷ്യ DNA യിൽ തന്നെ പ്രോട്ടീൻ നിർമാണത്തിന് സഹായിക്കുന്ന ജിനുകളൊഴിച്ച് ഭൂരിഭാഗം ജീനുകളും പ്രവർനക്ഷമമല്ല ഇവയാണ് ?
മനുഷ്യ ജീനോമിൽ ഏകദേശം എത്ര സജീവജീനുകളുണ്ട് ?
മനുഷ്യർ തമ്മിൽ DNA യിൽ ഉള്ള വ്യത്യാസം എത്ര ?
മനുഷ്യ ജീനോമിലെ എത്ര ജീനുകൾ ബാക്ടീരിയയുടേതിന് സമാനമാണ് ?
വൈറൽ രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ഏതാണ് ?
പ്രമേഹ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ?
1984 ൽ ഏത് ശാസ്ത്രജ്ഞൻ്റെ പരീക്ഷണങ്ങളാണ് DNA പരിശോധന എന്ന സാധ്യതയിലേക്ക് വഴിതെളിച്ചത് ?
ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?
ജനിതക എഡിറ്റിംഗിന് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ ജനിതക കത്രിക ?
CRISPR - Cas 9 ൽ അടങ്ങിയിരിക്കുന്നത് എന്ത് ?
ജീവികളിലെ ജനിതക ഘടനയിലെ ജീനുകളെ എഡിറ്റ് ചെയ്യുന്ന ജനിതക എഞ്ചിനീയറിംഗിലെ ആധുനിക തലമാണ് ?