Question:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

Ai,ii,iii

Bi,iii,iv

Ci,iii

Di,iv

Answer:

B. i,iii,iv

Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്.
  • 1978 ലെ 44-ാം നിയമ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം ഇല്ലാതായി.
  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് സ്വത്തവകാശത്തെ നിയമപരമായ അവകാശം മാത്രം ആക്കിയിരിക്കുന്നത്.

Related Questions:

ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്  അമേരിക്കയിൽ നിന്നാണ്.  

2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.

വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ?

ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?