10. താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
I. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് അഭിവഹനം.
II. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് താപചാലനം.
III. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് സംവഹനം.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാറ്റിനെ തിരിച്ചറിയുക :
കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ്
ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ എതിർഘടികാര ദിശ
40,000 അടി ഉയരത്തിൽ 20°-30° അക്ഷാംശങ്ങൾക്കിടയി ലൂടെ വീശിയടിക്കുന്ന കാറ്റായ ജറ്റ് സ്ട്രീം ഇവയ്ക്ക് ഉദാഹരണമാണ്
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചക്രവാതത്തെ തിരിച്ചറിയുക :
ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം.
മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.
ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം.
ചേരുംപടി ചേർക്കുക :
ഇന്ത്യൻ മഹാ സമുദ്രം | ടൈഫൂൺ |
അറ്റ്ലാന്റിക് സമുദ്രപ്രദേശം | സൈക്ലോൺ |
പശ്ചിമ ശാന്തസമുദ്രപ്രദേശം തെക്കൻ ചൈനാകടൽ | വില്ലിവില്ലീസ് |
പശ്ചിമ ആസ്ട്രേലിയ | ഹരികെയ്ൻസ് |
ചേരുംപടി ചേർക്കുക :
സിറോക്കോ | ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ് |
ബോറ | അറ്റ്ലാന്റിക്കിൻ്റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് |
ബ്ലിസാർഡ് | സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് |
യാമോ | അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന ശൈത്യമേറിയ കാറ്റ് |
ചേരുംപടി ചേർക്കുക :
യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിൻ്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ് | ഹർമാട്ടൻ |
ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്. | ഫൊൻ |
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് | മിസ്ട്രൽ |
ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം | ചിനുക്ക് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :
സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റ്
സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.
ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ്
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :
ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം.
ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം
സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാറ്റിനെ തിരിച്ചറിയുക :
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ
നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ
ചില കാലങ്ങളിൽ മാത്രമുണ്ടാകുന്നതോ ചില പ്രദേശങ്ങളിൽ മാത്രം അനുഭവപ്പെടുന്നതോ ആയ കാറ്റുകൾ
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :
ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ
ഈ കാറ്റുകൾക്ക് മുൻകാല നാവികർ “റോറിംഗ് ഫോർട്ടീസസ്, 'ഫ്യൂറിയസ് ഫിഫ്റ്റീസ്', "സ്ക്രീമിംഗ് സിക്സ്റ്റീസ്' എന്നീ പേരുകൾ നൽകി.
ഈ കാറ്റുകൾ ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും വളരെയധികം ശക്തിയിൽ വീശുന്നു. വൻകരകളുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളുമാണ് ദക്ഷിണാർധഗോളത്തിൽ ഇതിന് കാരണമാകുന്നത്.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :
ഉഷ്ണമേഖലയിലെ ആഗോളവാതം.
ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ
നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നു