തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗമായ സെറിബ്രത്തേക്കുറിച്ചുള്ള പ്രസ്‌താവനകൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായിട്ടുള്ളത് തിരഞ്ഞെടുത്തെഴുതുക.
I. സെറിബ്രം മനുഷ്യൻ്റെ തലച്ചോറിൻ്റെ ഏറ്റവും വലിയ ഭാഗമാണ്.
II. ഹൃദയമിടിപ്പ്, ശ്വസനം, രക്ത സമ്മർദ്ദം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.
III. നമ്മുടെ ശരീരത്തിൻ്റെ സംതുലിതാവസ്ഥ കാക്കാൻ സഹായിക്കുന്നു.
IV. ചിന്തനം, ഓർമ്മ, ബുദ്ധിമുട്ടുകൾ പരിഹരിക്കൽ, ഭാഷ, തീരുമാനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്.
ചേരുംപടി ചേർക്കുക :
യൂണിയൻ ലിസ്റ്റ് (Union List): | ജയിലുകൾ (Prisons) |
സംസ്ഥാന ലിസ്റ്റ് (State List): | സെൻസസ് (Census) |
കൺകറന്റ് ലിസ്റ്റ് (Concurrent List): | വനം (Forest) |
അവശിഷ്ടാധികാരം (Residuary Power): | സൈബർ നിയമങ്ങൾ (Cyber laws) |
താഴെ പറയുന്ന പ്രസ്താവന മനസ്സിലാക്കി ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
i) ഋതു ഭേദങ്ങൾ എന്ന ബ്ലോഗ് ഡോണ മയൂരയുടേതാണ്
ii) വിശാഖം കുഴൂർ വിത്സൻ്റെ ബ്ലോഗാണ്.
iii) ജ്യോതിസ് ജനി ആൻഡ്രൂസിൻ്റെ ബ്ലോഗാണ്.