രണ്ട് സംഖ്യകളുടെ തുക 8ഉം അവയുടെ വ്യൂൽക്രമങ്ങളുടെ തുക 16 ഉം ആയാൽ അവയുടെ ഗുണഫലം എത്ര ?
16.16 ÷ 0.8 = ..... വില കാണുക ?
12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 60km/hr വേഗത്തിൽ സഞ്ചരിച്ച് 30 സെക്കൻഡുകൊണ്ട് ഒരു പാലത്തിനെ കടക്കുന്നു. പാലത്തിന്റെ നീളം എത്ര?
ഒരാൾ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്ത് വിലവെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും?
√2cm വശമുള്ള സമചതുരക്കട്ടയുടെ ഉപരിതല പരപ്പളവ് എത്ര?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?
ഒരു ബഹുഭുജത്തിന്റെ വശങ്ങൾ, കോണുകൾ, വികർണങ്ങൾ എന്നിവയുടെ എണ്ണം തുല്യമാണ്. എങ്കിൽ വശങ്ങൾ എത്ര?
x/y = 2 ആയാൽ , x-y/ y എത്ര?
രണ്ട് സംഖ്യകളുടെ ലസാഗു 75, അവയുടെ അംശബന്ധം 3:5 ആണ്, എങ്കിൽ സംഖ്യകൾ കാണുക:
ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?
50,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 20% നഷ്ടത്തിൽ വിറ്റാൽ , വിറ്റ വില എത്ര?
മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?
3 x 3 x 2 x 2 , 2 x 3 x 7 x 11 , 2 x 3 x 11 x 5 ഇവയുടെ ഉസാഘ എത്ര?
12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?
1 + 1/10 + 1/100 + 1/1000 എന്ന സംഖ്യയുടെ ദശാംശരൂപം എന്ത്?
40 കുട്ടികളുള്ള ഒരു ക്ലാസിലെ കണക്കിന്റെ ശരാശരി മാർക്ക് 80 ആണ്. എല്ലാ കുട്ടികൾക്കും കൂടി കണക്കിന് ലഭിച്ച മാർക്ക് എത്ര?
800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?
A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?