PCl5 → PCl3 + Cl2 രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?
2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?
2NO + O₂ → 2NO₂ മോളിക്യൂലാരിറ്റി എത്ര ?
ഒരു രാസപ്രവർത്തനത്തിൽ രണ്ട് അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ _______________എന്ന് പറയുന്നു
ഒരു രാസപ്രവർത്തനത്തിൽ ഒരു അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ ___________ എന്ന് പറയുന്നു .
രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?
ഒരു മൗലിക രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന, ഒരേ സമയത്തുള്ള പരസ്പരം കൂട്ടിമുട്ടലിലൂടെ രാസ പ്രവർത്തനം സാധ്യമാക്കുന്ന കണങ്ങളുടെ എണ്ണത്തെ_______________എന്നു പറയാം. .
മാൾട്ടിൽ നിന്ന് ലഭിക്കുന്ന രാസാഗ്നി ഏതാണ്, ഇത് എന്തിനെയാണ് ഉൽപ്രേരകം ചെയ്യുന്നത്?
ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
രാസാഗ്നിയുടെ പ്രവർത്തനത്തെ പൂർവാധികം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളല്ലാത്ത പദാർത്ഥങ്ങൾ (പലപ്പോഴും വൈറ്റമിനുകൾ) ഏത് പേരിലാണ് അറിയപ്പെടുന്നത്?
പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
ഭിന്നാത്മക ഉൽപ്രേരണത്തിൽ, ഉൽപ്രേരകം സാധാരണയായി ഏത് രൂപത്തിലാണ് കാണപ്പെടുന്നത്, അഭികാരകങ്ങൾ ഏത് രൂപത്തിലാണ് കൂടുതലായി കാണപ്പെടുന്നത്?
പ്ലാറ്റിനത്തിൻ്റെ സാന്നിധ്യത്തിൽ സൾഫർ ഡൈഓക്സൈഡിനെ സൾഫർ ട്രൈ ഓക്സൈഡിലേക്ക് ഓക്സീകരിക്കുന്നത് ഏത് തരം ഉൽപ്രേരണത്തിന് ഉദാഹരണമാണ്?