1/2 + 1/4 +1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 ആണെങ്കിൽ x ൻറെ വിലയെത്ര ?
ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട്
കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം?
-
അമ്മയ്ക്ക് മകളുടെ വയസ്സിന്റെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം
മുമ്പുള്ള വയസ്സിന്റെ 4 മടങ്ങ് പ്രായമാവും, അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക :
7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ '6' ദിവസം വേണം. അതേ ജോലി ഒരു ദിവസം കൊണ്ട്പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?-
രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 8 , ഗുണനഫലം 84 ആയാൽ അതിലെ വലിയ സംഖ്യ ഏത് ?
10 പേരടങ്ങുന്ന ഒരു യോഗത്തിൽ ഓരോരുത്തരും മറ്റോരോരുത്തർക്കും ഓരോ തവണ ഹസ്തദാനം നൽകി "
എങ്കിൽ അവിടെ നടന്ന ഹസ്തദാനങ്ങളുടെ എണ്ണം എത്ര?
|
ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര ?
താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത്?
ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
നിലംബുരിൽ നിന്ന് രാത്രി 8.35 ന് പുറപ്പെടുന്ന രാവിലെ 6.15 ന്തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്തു സമയമെത്ര?
7 പേരുടെ ശരാശരി പ്രായം 24. ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര?
100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?
ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ
ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര?
-
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്, ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരിഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?
4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര?
42.03 + 1.07 + 2.5 + 6.432 =
10 + 15 + 20 + .... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ?
മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്?
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?
X :Y = 5:1, XY = 320 ആയാൽ X, Y എത്ര?
ഒരു ചതുരത്തിന്റെ നീളം വീതിയെക്കൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ.
ആയാൽ നീളം എത്ര?
4^n = 1024 ആയാൽ 4^(n - 3) എത്ര?
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവുംചെറിയ കോണിന്റെ അളവെത്ര?
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരുസ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർദ്ധിപ്പിക്കണം ?
ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ
3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്തവശം 4/3- സെ.മീ. ആണ്. ഇതിന്റെ ചുറ്റളവ്4(2/15) സെ.മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര ?.
ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ച് കിട്ടിയതിനെ 1/2- കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത്?
ഒരു ബാങ്കിൽ 4 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽപലിശ നിരക്ക് എത്ര ശതമാനമാണ് ?
19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും. എന്നാൽ കിഴിവ് എത്ര ശതമാനമാണ് ?
കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപാ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?
300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട് ?
ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?
0.000312 / (0.13 x .2 )
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?
2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വില്ക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത് ?