ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് ഏതെല്ലാം വിധത്തിൽ ആയിരുന്നു?
1.ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.
2.ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു
3.ബ്രഹ്മസമാജം സ്ഥാപിച്ചു.
4.ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു
ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഒന്നാണ് ജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുകയെന്നത്.മറ്റ് ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക
2.സ്ത്രീവിവേചനം അവസാനിപ്പിക്കുക
3.പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക
4.എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക