നാലുപേരുടെ ശരാശരി വയസ്സ് 20, അഞ്ചാമതൊരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 19 ആകുന്നു. അഞ്ചാമൻറ വയസ്സ് എത്ര?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?
മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?
രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?
രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ആറു വയസ്സ്. എങ്കിൽ അഞ്ചാമന്റെ വയസ്സ് എത്ര?
സ്വാതി യുടെയും അരുണിനെയും വയസ്സുകൾ 2:5 എന്ന അംശബന്ധത്തിലാണ് .എട്ടു വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ 1:2 എന്ന അംശബന്ധത്തിൽ ആകും .എന്നാൽ ഇപ്പോൾ അവരുടെ വയസുകളുടെ വ്യത്യാസമെന്ത്?
കണ്ണന്റെ വയസ്സ് രാമുവിന്റെ വയസ്സിന്റെ നാലിരട്ടിയെക്കാൾ രണ്ടു കുറവാണ്.രാമുവിന്റെ വയസ്സ് മധുവിന്റെ വയസ്സിന്റെ രണ്ടിരട്ടിയോട് ഒന്ന് കൂട്ടിയാൽ മതി.മധുവിന് 3 വയസ്സെങ്കിൽ കണ്ണന്റെ വയസ്സ് എത്ര?
രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്.ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 എങ്കിൽ രാധയുടെ വയസ്സ് എത്ര ?
രാജന്റെ പിറന്നാൾ MAY 20 നു ശേഷവും 28 നു മുന്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ സീത ഓർക്കുന്നത് മെയ് 12 നു ശേഷവും 22 ആം തിയതിക്ക് മുന്പും എന്നാണ്.രാജന്റെ പിറന്നാൾ എന്നാണ്?
അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്കുണ്ട് . മൂന്നു വര്ഷം മുൻപ് ഗീതയുടെ മൂന്നിരട്ടി വയസ്സ് നീനയ്ക്കുണ്ട്.നീനയുടെ വയസ്സ് എത്ര?
ഇപ്പോൾ ദീപുവിന് 15 വയസും രാധക്ക് 8 വയസ്സും ഉണ്ട് . എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?
3 കുട്ടികളുടെ ഇപ്പോഴത്തെ വയസുകളുടെ തുക 30 എങ്കിൽ 3 വർഷത്തിനു ശേഷം അവരുടെ ആകെ വയസ്സെത്ര ?
C യുടെ വയസ്സ് B യുടെ വയസ്സിൻ്റെ രണ്ട് മടങ്ങിനേക്കാൾ 5 കുറവാണു .B യുടെ വയസ്സ് A യുടെ വയസ്സിൻ്റെ മൂന്നുഇരട്ടിയെക്കാൾ 5 കൂടുതൽ ആണ് .A യുടെ വയസ്സ് 10 ആണെങ്കിൽ C യുടെ വയസ്സെത്ര ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?
A ജനിച്ചപ്പോൾ അവന്റെ അച്ഛന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ്. A യുടെ സഹോദരനാണ്- B. B-യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C. C-യ്ക്ക് B യേക്കാൾ 3വയസ്സ് കൂടുതലുമാണ്. മറ്റൊരു സഹോദരിയാണ് D. D-യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ്. 7 വർഷം കഴിഞ്ഞാൽ D-യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ് ?
ഇപ്പോൾ അബുവിന് 10 വയസും, രാജീവിന് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?
അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 6 ഇരട്ടിയാണ്. 12 കൊല്ലം കഴിയുമ്പോൾ അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ അരുണിന്റെ വയസ്സെത്ര?
The ratio between the ages of Appu and Ryan at present is 3 : 4. Five years ago the ratio of their ages was 2:3. What is the present age of Appu ?
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ
മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ്
- കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?
രാജൻ്റേയും അയാളുടെ അച്ഛൻ്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും ?
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?
അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?
അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ്
അച്ഛന്റെ വയസ്സെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?