Challenger App

No.1 PSC Learning App

1M+ Downloads

"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനെ" കുറിച്ച് താഴെ തന്നിരിക്കുന്ന ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം ,ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം
  2. ഭൗമോപരിതലത്തിൽ നിന്ന് 20000 കി.മീ മുതൽ 20200 കി.മീ വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്നത്.
  3. ഏറ്റവും ചുരുങ്ങിയത് 2 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു .

    'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

    1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
    2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
    3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.

      താഴെ തന്നിരിക്കുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാമാണ്?

      i.ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.

      ii. പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.

      iii. വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.

      iv. വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

      'വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യന് ഏറെ പ്രയോജനകരമാണ് '.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യനെ ഏതെല്ലാം മേഖലകളിൽ സഹായിക്കുന്നു എന്ന് കണ്ടെത്തുക

      1. ഭൂവിനിയോഗം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

      2. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗപ്പെടുന്നു.

      3. ഭൂഗര്‍ഭജല സാധ്യത കണ്ടെത്തലിന് ഉപയോഗിക്കുന്നു.

      4. കാലാവസ്ഥ നിര്‍ണ്ണയത്തിന് ഉപയോഗപ്പെടുത്തുന്നു.

      താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്:

      1.കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി എന്നിവ സംസ്ഥാന സർക്കാർ ചുമത്തുന്നു.

      2.ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നു,

      3.തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചുമത്തുന്നു.

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് ശരി എന്ന് കണ്ടെത്തുക:

      1.ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന് നല്‍കുന്ന സാമ്പത്തിക സഹായം ഗ്രാന്റ് എന്ന പേരിൽ അറിയപ്പെടുന്നു.

      2.സര്‍ക്കാര്‍ നല്‍കുന്ന വായ്പകള്‍ക്ക് ലഭിക്കുന്ന പലിശ ഒരു നികുതിയേതര വരുമാന സ്രോതസ് ആണ്.


      പരോക്ഷ നികുതിയുടെ പ്രത്യേകതകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?

      1.നികുതി ചുമത്തപ്പെടുന്നത് ഒരാളിലും നല്‍കുന്നത് മറ്റൊരാളും

      2. നികുതി ദായകന്‍ നികുതിഭാരം അനുഭവിക്കുന്നില്ല

      3. നികുതി പിരിവിന് താരതമ്യേന ചെലവ് കുറവ്

      താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ടത്?

      1.നികുതി ചുമത്തപ്പെടുന്ന ആള്‍ തന്നെ നികുതി അടയ്ക്കുന്നു.

      2. നികുതി ഭാരം നികുതിദായകന്‍ തന്നെ അനുഭവിക്കുന്നു.

      3. താരതമ്യേന നികുതി പിരിവിന് ചെലവ് കൂടുതലാകുന്നു.

      താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

      1.നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതി സെസ്സ്  എന്ന പേരിൽ അറിയപ്പെടുന്നു.

      2. പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി സർച്ചാർജ് എന്ന പേരിൽ അറിയപ്പെടുന്നു.

      ഇവയിൽ ശരിയായ പ്രസ്താവന ഏത്?

      1. ജനങ്ങള്‍ സര്‍ക്കാരിന് നിര്‍ബന്ധമായും നല്‍കേണ്ട പണം നികുതി എന്ന പേരിൽ അറിയപ്പെടുന്നു.

      2.സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പ്രതിഫലം ഫീസ് എന്ന പേരിൽ അറിയപ്പെടുന്നു.ഇതൊരു നികുതിയേതര വരുമാന സ്രോതസ്സ് ആണ്.

      താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക: വിലക്കയറ്റം, വിലച്ചുരുക്കം എന്നിവ ധനനയത്തിലൂടെ നിയന്ത്രിക്കുന്നതെങ്ങനെ?

      1.വിലക്കയറ്റ സമയത്ത് നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറക്കുന്നു. വാങ്ങല്‍ കുറയുന്നതിനാല്‍ വില വർദ്ധിക്കുന്നു.

      2.വിലച്ചുരുക്ക സമയത്ത് നികുതി കുറച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുന്നു. വാങ്ങല്‍ കൂടുന്നതിലൂടെ വില കുറയുന്നു.

      താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

      1.റോഡ്, പാലം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക എന്നിവ വികസനേതര ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

      2.യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ വികസന ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

      താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

      1.ജനസംഖ്യാ വര്‍ദ്ധനവ് സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.

      2.ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയവയ്ക്ക് കൂടുതൽ പണം സർക്കാരിന് ചെലവഴിക്കേണ്ടി വരുന്നു.

      താഴെ നൽകിയിട്ടുള്ളവയിൽ  തെറ്റായ പ്രസ്താവന ഏത് ?

      1.പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് ധനനയം.

      2.സാമ്പത്തിക സ്ഥിരത കൈവരിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയാണ് ധന നയത്തിന്റേ ലക്ഷ്യങ്ങൾ .

      ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

      1.പ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്

      2. ജനസംഖ്യാ വര്‍ധനവ്

      3. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

      4. വികസന പ്രവര്‍ത്തനങ്ങള്‍    

      താഴെപ്പറയുന്നവയിൽ ജി എസ് ടി സമിതിയുടെ പ്രധാന ചുമതലകൾ എന്തെല്ലാം ആണ്?

      1. ജി.എസ്.ടിയില്‍ ലയിപ്പിക്കേണ്ട നികുതികള്‍,സെസ്സുകള്‍,സര്‍ചാര്‍ജ്ജ് എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ നല്കുന്നു
      2. ജി.എസ്.ടി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും നിശ്ചയിക്കുന്നു.
      3. നികുതി നിരക്കുകള്‍ നിശ്ചയിക്കല്‍.
      4. ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം നിശ്ചയിക്കുന്നു.

        താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

        1.CGST,SGST നികുതികള്‍ ഉപഭോക്താക്കളില്‍ നിന്നും ഒരുമിച്ച് പിരിച്ചെടുത്ത് കേന്ദ്രവും സംസ്ഥാനവും തുല്ല്യമായി വീതിച്ചെടുക്കുന്നു.

        2.IGSTയില്‍ സംസ്ഥാന വിഹിതം കേന്ദ്ര ഗവണ്‍മെന്റാണ് നല്കുന്നത്.

        ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരങ്ങള്‍ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്?

        1.ജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

        2.വിവിധ നികുതി നിരക്കുകള്‍

        3.ജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

        4.സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍.

        താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികൾ ഏതൊക്കെയാണ്?

        1.കോര്‍പ്പറേറ്റ് നികുതി

        2.വ്യക്തിഗത ആദായ നികുതി.

        3.എസ്.ജി.എസ്.ടി.

        4. ഭൂനികുതി

        ജനസംഖ്യാപഠനത്തിന്റെ ആവശ്യകത എന്തെല്ലാമാണ്?

        1. ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍
        2. പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍
        3. രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍
        4. ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍

          ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :

          1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.

            2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.

          തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുകയും ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുന്നു?

           1.തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുന്നത് ഉല്‍പാദനക്കുറവിനും വരുമാനക്കുറവിനും കാരണമാകുന്നു.

          2.ആശ്രയത്വ നിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.

          ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു കണ്ടെത്തുക:

          1.തൊഴില്‍ ദിനങ്ങളുടെ എണ്ണവും കാര്യക്ഷമതയും വർദ്ധിക്കുന്നു

          2.പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നു

          3.ചികിത്സാച്ചെലവ് കുറയുന്നതിലൂടെ സർക്കാരിന്റെ ചെലവ് കുറയുന്നു

          4.ഉല്‍പ്പാദന വര്‍ധനവിലൂടെ സാമ്പത്തിക വികസനം സാധ്യമാകുന്നു

          തൊഴില്‍ പങ്കാളിത്ത നിരക്കും ആശ്രയത്വനിരക്കും ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്ത് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

          1.തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.

          2.ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കൂടുന്നതിന് കാരണമാവുന്നു.

          താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

          1.എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം'എന്ന ലക്ഷ്യം ഉറപ്പുവരുത്തുന്നതിനായി പാസാക്കിയ നിയമമാണ് വിദ്യാഭ്യാസ അവകാശ നിയമം.

          2.2010ലാണ് ഈ നിയമം പാസാക്കിയത്.

          താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് സര്‍വ്വശിക്ഷാ അഭിയാന്റെ (SSA)ലക്ഷ്യം /ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുക:

          1.ആറ് വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനം

          2.സാർവത്രിക പ്രാഥമിക വിദ്യാഭാസം എല്ലാവർക്കും ഉറപ്പുവരുത്തുക

          3.സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക

          4.ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക


           

          താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത്?

          1.സര്‍വ്വ ശിക്ഷാ അഭിയാന്‍.

          2.രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍.

          3.രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാന്‍.

          4.സംയോജിത ശിശുവികസന സേവനപരിപാടി

          താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

          1.വിദ്യാഭ്യാസം 

          2.ആയുർദൈർഘ്യം

          3.ആരോഗ്യ പരിപാലനം

          4.ജനസാന്ദ്രത

          ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്

          1.ആ രാജ്യത്തെ ജനനനിരക്ക്.

          2.ആ രാജ്യത്തെ മരണ നിരക്ക്.

          3.ആ രാജ്യത്തെ ജനസംഖ്യയിലെ ആശ്രയത്വ നിരക്ക്.

          4.ആ രാജ്യത്തിൽ സംഭവിച്ചിട്ടുള്ള കുടിയേറ്റം.

          താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

          1. ധ്രുവത്തിനോടടുത്ത് 60  ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടാറുണ്ട്.
          2. ഈ മേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.
          3. ഭൂമിയുടെ ഭ്രമണം മൂലം വായു താഴേക്ക് ശക്തമായി ചുഴറ്റി എറിയപ്പെടുന്നു. ഇതുമൂലം ഉപധ്രുവീയ മേഖലയിലുടനീളം ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നു.

            ഭൂമിയിലെ മര്‍ദ്ദമേഖലകള്‍ രൂപം കൊള്ളുന്നതിന് കാരണമായ അടിസ്ഥാന ഘടകം/ങ്ങള്‍ ഏതെല്ലാം?

            1.സൗരോര്‍ജ്ജലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ.

            2. ഭൂമിയുടെ ഭ്രമണം.


            ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത്?

            1.നീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്

            2.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്

            3.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്

            4.നീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്.

            താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

            1.മര്‍ദ്ദച്ചരിവ് ,മാനബലം ,കൊറിയോലിസ് പ്രഭാവം, ഘര്‍ഷണം എന്നിവ കാറ്റിന്റെ വേഗത, ദിശ എന്നിവയെ കൃത്യമായി സ്വാധീനിക്കുന്നു.

            2.ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഭൂഖണ്ഡങ്ങള്‍ കുറവായതിനാല്‍ ഘര്‍ഷണം കുറവാണ്.


            ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

            1.ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറിയപങ്കും സമുദ്രമായതിനാല്‍ പശ്ചിമവാതങ്ങള്‍ക്ക് ശക്തി കൂടുതലാണ്.

            2.ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറിയപങ്കും സമുദ്രമായതിനാല്‍ പശ്ചിമവാതങ്ങള്‍ക്ക് ശക്തി കുറവാണ്.

            3.വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ പശ്ചിമ വാതങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്.




            തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?

            1.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

            2.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.

            3.മധ്യരേഖയിൽ നിന്ന് നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലത്തിന് വ്യത്യാസം സംഭവിക്കുന്നില്ല.

            ചുവടെ നല്‍കിയിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?

            1.ഏഷ്യാ വന്‍കരക്ക് മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.

            2.ഏഷ്യാവന്‍കരക്ക് മുകളില്‍ ന്യൂനമര്‍ദ്ദവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ഉച്ചമര്‍ദ്ദവും രൂപംകൊള്ളുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.

            3.ഏഷ്യാ വൻകരയക്ക്മുകളിൽ ന്യൂനമർദ്ദങ്ങൾ രൂപംകൊള്ളാറില്ല.


            ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ് ?

            1. ലൂ
            2. കാല്‍ബൈശാഖി
            3. ചിനൂക്ക്
            4. മാംഗോഷവര്‍

              തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ സാഹചര്യങ്ങൾ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ് ?

              1. കോറിയോലിസ് പ്രഭാവം.
              2. ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നത്‌ കൊണ്ട്.

                താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                1. ആഗോള മര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകള്‍ ആഗോളവാതങ്ങള്‍ എന്നറിയപ്പെടുന്നു.
                2. വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം ഇവയെല്ലാം ആഗോളവാതങ്ങള്‍ക്ക് ഉദാഹരണമാണ്.

                  കാറ്റിന്റെ വേഗതയെയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?

                  1. മര്‍ദ്ദ ചരിവുമാന ബലം
                  2. കോറിയോലിസ് പ്രഭാവം 
                  3. ഘര്‍ഷണം

                    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                    1.വാണിജ്യവാതങ്ങള്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ തെക്ക് കിഴക്ക് ദിശയില്‍ നിന്നും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍  വടക്ക് കിഴക്ക് ദിശയില്‍ നിന്നും വീശുന്നു.

                    2.കോറിയോലിസ് പ്രഭാവമാണ് വാണിജ്യ വാതങ്ങളുടെ ദിശ നിർണയിക്കുന്നത്.

                    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന എതാണ്?

                    1.വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ചിനൂക്ക് എന്ന പേരിൽ അറിയപ്പെടുന്നു.

                    2.ഇവ കനേഡിയന്‍ സമതലത്തിലെ ശൈത്യത്തിന് കാഠിന്യം കുറച്ച് ഗോതമ്പ് കൃഷിക്ക് സഹായകമാവുന്നു.

                    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

                    1.ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.

                    2.ഈ മേഖലയിലേക്ക് പശ്ചിമവാതം, ധ്രുവീയവാതം എന്നീ കാറ്റുകൾ വീശുന്നു.

                    ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

                    1.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കൂടുതലായിരിക്കും

                    2.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.

                    3.നിശ്ചിതവ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം വ്യത്യാസമില്ലാതെ തുടരും.

                    4.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കുറവാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും

                    ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?

                    1. ഉയരം  കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു
                    2. ഉയരം കൂടുമ്പോള്‍ മര്‍ദ്ദം കുറയുന്നു.
                    3. ഉയരവും മർദ്ദവും തമ്മിൽ പരസ്പരം സ്വാധീനിക്കുന്നില്ല.

                      മണ്‍സൂണ്‍ കാററുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഏവ?

                      1.സൂര്യന്‍റ അയനം

                      2.കോറിയോലിസ് ബലം

                      3.തപനത്തിലെ വ്യത്യാസങ്ങള്‍

                      സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതൊക്കെ ഋതുവിലാണ്?

                      1.ശൈത്യ കാലത്ത് 

                      2.വസന്ത കാലത്ത്.

                      3.ഗ്രീഷ്മ കാലത്ത്.

                      4.ഹേമന്ത കാലത്ത്.

                      ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന  പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

                      1.അയനം

                      2.കാലാവസ്ഥാ വ്യതിയാനം

                      3.താപനിലയിലെ വ്യത്യാസം

                      താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

                      1.സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു ശൈത്യമാണ്.

                      2.സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു  ഗ്രീഷ്മമാണ്.

                      ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

                      1.ഭൂമിയുടെ പരിക്രമണം

                      2.അച്ചുതണ്ടിന്റെ ചരിവ്

                      3.അച്ചുതണ്ടിന്റെ സമാന്തരത