ബോയിലിംങ് ട്യൂബിൽ കുറച്ചു ഹൈഡ്രോജെൻ പെറോക്‌സൈഡ് ലായനി എടുക്കുക .ബോയിലിംങ് ട്യൂബിനുള്ളിലേക്കു കത്തിചന്ദനത്തിരി കാണിക്കുക.ചന്ദനത്തിരി കത്തുന്നു ,ജ്വലനവേഗതയിൽ മാറ്റമൊന്നും സംഭവിക്കുന്നതായി കാണുന്നില്ല .ശേഷം ,ബോയിലിംങ് ട്യൂബിനുള്ളിലേക്കു അൽപ്പം മാംഗനീസ് ഡൈ ഓക്‌സൈഡ് ചേർക്കുകചന്ദനത്തിരിയുടെ ജ്വലന വേഗം വർദ്ധിച്ചതായി കാണാം .ഇവിടെ ഉൾപ്രേരകമായി പ്രവർത്തിച്ചതെന്ത്?
2 ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് എടുക്കുക .ഒന്നിൽ മാർബിൾ കഷ്ണവും രണ്ടാമത്തേതിൽ മാർബിൾ പൊടിച്ചതും ഇടുക .ടെസ്റ്റ് ട്യൂബ് 1; മാർബിളിന്റെ പരപ്പളവ് കുറവായതിനാൽ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കുറവാണ് .രാസപ്രവർത്തന വേഗതയും കുറവാണു.ടെസ്റ്റ് ട്യൂബ് 2; മാർബിളിന്റെ പരപ്പളവ് കൂടുതലാണ് പൊടിച്ച മാർബിളിൽ ,തൽഫലമായി അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കൂടുതലാണ് .രാസപ്രവർത്തന വേഗതയും കൂടുതലാണ്.ഈ പരീക്ഷണത്തിൽ രാസപ്രവർത്തന വേഗതയെ സ്വാധീനിച്ച ഘടാകമെന്ത് ?
രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക.ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നതായും ,ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നതായും കാണാം .കാരണമെന്താണ് ?
മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക.ഇവിടെ മുന്ന് ട്യൂബിലും രാസ പ്രവർത്തന വേഗത വ്യത്യസമുള്ളതായി കാണാം .രാസപ്രവർത്തന വേഗത ഇവിടെ വ്യത്യാസപ്പെടാൻ എന്താണ് കാരണം ?
ദ്രാവക ഗ്യാസോലൈൻ ജ്വലിക്കുന്നതിനേക്കാൾ സ്ഫോടനാത്മകമായ ഗ്യാസോലിൽ ബാഷ്പ്പം ജ്വലിക്കുന്നത്തിന്റെ കാരണം അഭികാരകങ്ങളുടെ ___________ആണ് .?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
"ദോശയും ഇഡലിയും ഉണ്ടാക്കാനായി അരച്ചുവക്കുന്ന മാവ് സാധാരണ താപനിലയിൽ വളരെ വേഗത്തിൽ പുളിച്ചുപൊങ്ങി വരുന്നത് കാണാം .എന്നാൽ റഫ്രിജറേറ്ററിലാണെങ്കിൽ മാവു സൂക്ഷിക്കുന്നതെങ്കിൽ പൊങ്ങി വരുന്നത് സാവധാനത്തിലാണ് " ഈ പ്രവർത്തനത്തിൽ രാസ പ്രവർത്തനത്തെ സ്വാധീനിച്ച ഘടകമെന്ത് ?
അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യുംഇപ്രകാരം എയർ ബാഗ് വിടരുന്നത് ______________ എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമാകുമ്പോഴാണ്
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും
ഒരു ലോഹപ്പൊടിയുടെയും മറ്റൊരു ലോഹ ഓക്‌സൈഡിന്റെയും പെറോ ടെക്‌നിക്ക് മിശ്രിതമെന്താണ് ?
താഴെ തന്നിരിക്കുന്ന രാസപ്രവർത്തനങ്ങൾ ശരിയായി യോജിപ്പിക്കുക
Zn+2HCl=ZnCl2+H2
ആദേശ രാസപ്രവർത്തനം
HCl+NaOH=NaCl
വിഘടന രാസപ്രവർത്തനം
[NH4]2Cr2O7=Cr2O3+4H2O+N2↑
സംയോജനരാസപ്രവർത്തനം
N2+3H2=2NH3
ദ്വിവിഘടന രാസപ്രവർത്തനം
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വാച്ചുമാറി പുതിയ രണ്ടു സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ______________എന്ന് പറയുന്നു
ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് _______________?
രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
പഞ്ചസാര ജലത്തിൽ ലയിക്കുന്നത് ________-മാറ്റത്തിനു ഉദാഹരണമാണ്
ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?