ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക --- ആയിരിക്കും.
ലവണങ്ങൾ വൈദ്യുതപരമായി --- ആണ്.
ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ---.
ജലത്തിൽ ലയിക്കുമ്പോൾ, ആൽക്കലികൾ --- അയോണുകൾ സ്വതന്ത്രമാക്കുന്നു.
ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി --- അയോണുകൾ സ്വതന്ത്രമാകുന്നു.
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം
കാൽസ്യം ക്ലോറൈഡിന്റെ രാസസൂത്രം
സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം ----.
മൂലകപ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയാണ് ---.
PCI5 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ്.
PCI3 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ് .
കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത --- ആണ്.
കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത --- ആണ്.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.
ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത --- ആണ്.
സഹസംയോജക ബന്ധനം, അയോണിക ബന്ധനം എന്നീ ബലങ്ങൾക്കുപുറമേ, സൂക്ഷ്മ കണങ്ങൾ തമ്മിലുള്ള ആകർഷണ, വികർഷണ ബലങ്ങളെ ---- എന്ന് വിളിക്കുന്നു.
സോഡിയം ക്ലോറൈഡിൽ, സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക --- ആയിരിക്കും.
ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം --- അണ്.
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.
ആറ്റങ്ങളിൽ ഭാഗികമായി വിപരീത വൈദ്യുതചാർജ് രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളെ --- എന്നു വിളിക്കുന്നു.
ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.
സംയുക്ത തന്മാത്രകളിൽ, ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം, പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ----.
ലിനസ് പോളിങ് സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം -- ആണ്.
ലിനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ, -- നും -- നും ഇടയിലുള്ള വിലകളാണ് മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റിയായി നൽകിയിട്ടുള്ളത്.
സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡിയെ ആകർഷിക്കാനുള്ള, അതത് ആറ്റത്തിന്റെ ആപേക്ഷിക കഴിവാണ് ---.
സഹസംയോജക സംയുക്തങ്ങൾ പൊതുവേ ജലത്തിൽ -----.
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.
രണ്ട് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് ---.
ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനമാണ് ---.
ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ --- എന്ന് പറയുന്നു.
അയോണിക സംയുക്തങ്ങൾ പൊതുവേ പോളാർ ലായകങ്ങളിൽ, ----.
---- വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ ഇലക്ട്രോവാലന്റ് സംയുക്തങ്ങൾ എന്ന് അറിയപ്പെടുന്നു.
---- ന്റെ മറ്റൊരു പേരാണ് ഇലക്ട്രോവാലന്റ് ബന്ധനം (Electrovalent bond).
അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് ----.
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിച്ച് ഉണ്ടാകുന്ന നെഗറ്റീവ് അയോണുകളെ --- എന്ന് വിളിക്കുന്നു.
രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുത്ത് ഉണ്ടാകുന്ന പോസിറ്റീവ് അയോണുകളെ ---- എന്ന് വിളിക്കുന്നു.
ഇലക്ട്രോൺ ജോഡി, സഹസംയോജക ബന്ധനം എന്നീ ആശയങ്ങൾ മുന്നോട്ട് വച്ച ശാസ്ത്രഞ്ജൻ ?
ക്ലോറിന്റെ ഇലക്ട്രോൺ വിന്യാസം
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം
മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ, കുത്തുകൾ (ഡോട്ട്) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയാണ് ----.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ചത് --- ആണ്.
ഒരു നിർവീര്യമായ വാതക ആറ്റത്തിലേക്ക്, ഒരു ഇലക്ട്രോൺ ചേർത്ത്, അതിനെ ഒരു നെഗറ്റീവ് അയോണാക്കി മാറ്റുന്ന പ്രവർത്തനത്തിൽ പുറത്തുവിടുന്ന ഊർജത്തെ ---- എന്ന് വിളിക്കുന്നു.
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ, സ്വതന്ത്രമാക്കാനാവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ ----.
ഉൽക്കൃഷ്ട വാതകങ്ങളിൽ, 'രണ്ട് ഇലക്ട്രോൺ സംവിധാനം' വഴി സ്ഥിരത കൈവരിക്കുന്നത് ഏത് മൂലകം ആണ് ?
ഹീലിയം ആറ്റത്തിന്റെ ഒന്നാം ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണവും --- ആണ്.
അറ്റോമിക നമ്പർ 2 ഉള്ള മൂലകം ഏത് ?
ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
ഉൽക്കൃഷ്ട വാതകങ്ങളിലുള്ളതു പോലെ ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ വരുന്ന ക്രമീകരണം, --- എന്നറിയപ്പെടുന്നു.
--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.