3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീർക്കുവാനാകും. അതുപോലെ 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട്തീർക്കുവാനാകും. എന്നാൽ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷൻ മാത്രം ചെയ്താലും ജോലി തീർക്കാൻ എടുക്കുന്ന ദിവസം യഥാക്രമം
ഒരു മുറിയുടെ തറയുടെ നീളവും വീതിയും യഥാക്രമം 7.5 മീറ്ററും 2 മീറ്ററും ആണ്. 1/16 മീറ്റർസ്ക്വയർ ഉള്ള 40 ടൈൽസ് ഉപയോഗിച്ച് തറ ഭാഗികമായി മൂടി. ടൈൽസ് ഉള്ളതും ഇല്ലാത്തതുമായ തറയുടെ അനുപാതം എത്രയാണ്?
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക?
8 m/s ൽ ഒരു കള്ളൻ ഒരു നേർരേഖയിൽ ഉള്ള റോഡിൽ ഓടുന്നു. ഒരു പോലീസുകാരൻ 10 m/sൽ പോകുന്ന ജീപ്പിൽ കള്ളനെ പിന്തുടരുന്നു. ഈ നിമിഷത്തിൽ ജീപ്പിനും മോട്ടോർ സൈക്കിളിനും ഇടയിൽ ഉള്ള ദൂരം 50 മീറ്റർ ആണെങ്കിൽ, എത്ര നേരം കൊണ്ട് പോലീസുകാരൻ കള്ളനെ പിടിക്കും?
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്റർ ഉം വ്യാസം10 മീറ്ററും ഉം ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും?
ഒരു സ്മാരക ട്രസ്റ്റ് നൽകിയ 1000000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്.ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40000 ഉം 25000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.
800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?
സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്?
അർദ്ധഗോളത്തിന്റെ വ്യാപ്തം 19404 cm³ ആണ്, എങ്കിൽ അർദ്ധഗോളത്തിന്റെ ആരത്തിന്റെ 1/3 കണ്ടെത്തുക:
അർദ്ധഗോളത്തിന്റെ വക്രതല വിസ്തീർണ്ണം കണ്ടെത്തുക, അതിന്റെ ആകെ ഉപരിതല വിസ്തീർണ്ണം 462 cm² ആണ്.
ഒരു ഗോളത്തിന്റെ ആരം 16 സെമീ ആണെങ്കിൽ അത് ഉരുക്കി 4 സെമീ ആരം വരുന്ന ഒരു ഗോളത്തിലേക്ക് പുനർനിർമിക്കുന്നു. പുനർനിർമിച്ച ചെറിയ ഗോളങ്ങളുടെ എണ്ണം കണ്ടെത്തുക.
രണ്ട് ഗോളങ്ങളുടെ വ്യാപ്തം 8 : 343 എന്ന അനുപാതത്തിലാണ്. അവയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം കണ്ടെത്തുക.
27 സെന്റിമീറ്റർ ആരം ഉള്ള ഒരു വലിയ ഗോളമുണ്ടാക്കാൻ, 9 സെന്റിമീറ്റർ ആരമുള്ള ചെറിയ ഗോളങ്ങൾ എത്ര എണ്ണം ഉരുക്കിയിട്ടുണ്ടാകും ?
രണ്ട് ഗോളങ്ങളുടെ ആരങ്ങളുടെ അനുപാതം 6 : 11 ആണെങ്കിൽ, അവയുടെ വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.
12 സെന്റിമീറ്റർ വ്യാസമുള്ള ഒരു ഘന ഗോളം ഉരുക്കുകയും മൂന്ന് ചെറിയത് നിർമിക്കുകയും ചെയ്യുന്നു. രണ്ട് ചെറിയതിന്റെ വ്യാസം യഥാക്രമം 6 സെന്റീമീറ്ററും 10 സെന്റിമീറ്ററുമാണെങ്കിൽ, മൂന്നാമത്തെ ചെറിയതിന്റെ ഉപരിതല വിസ്തീർണ്ണം എന്താണ് ?
ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 1386 ആണെങ്കിൽ, ആ ഗോളത്തിന്റെ വ്യാപ്തം കണ്ടെത്തുക
ഒരു ഗോളത്തിന്റെ വ്യാപ്തം അതിന്റെ ഉപരിതല വിസ്തീർണ്ണത്തിന്റെ ഇരട്ടിയാണെങ്കിൽ, ഗോളത്തിന്റെ ആരം കണ്ടെത്തുക.
ഒരു ഗോളത്തിന്റെ ആരം 2 സെ.മീ. ആണ്. അതിന്റെ വ്യാപ്തവും ഉപരിതല വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം കണ്ടെത്തുക.
ഒരു ഗോളത്തിന്റെ വ്യാപ്തം 972π cm³ ആണെങ്കിൽ, അതിന്റെ ആരം കണ്ടെത്തുക?
1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരുപെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?
ഒരു സമാന്തര ശ്രേണിയുടെ (Arithmetic sequence) 15-ാം പദം 20 ഉം 20-ാം പദം 15 ഉം ആയാൽ 35 -ാം പദം ?
ഒരു പ്രത്യേക ജോലി 2 പുരുഷന്മാർക്ക് 10 ദിവസം കൊണ്ടും 5 സ്ത്രീകൾക്ക് 8 ദിവസം കൊണ്ടുംപൂർത്തിയാക്കാൻ കഴിയും. എങ്കിൽ 1 പുരുഷനും 2 സ്ത്രീകളും ചേർന്ന് പ്രസ്തുത ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയും ?
6000 രൂപ വിലയുള്ള ഒരു ഉപകരണം ഉപഭോക്താവിന് 5040 രൂപയ്ക്ക് വാങ്ങാൻ കഴിയുമെങ്കിൽ
ഡിസ്കൌണ്ട് നിരക്ക് എത്രയാണ് ?
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെന്റിമീറ്റർ, 7 സെന്റിമീറ്റർ വീതം നീളമുള്ളവയാണ്.
മൂന്നാമത്തെ വശം x ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
101+1003+10005 എന്നതിന്റെ ദശാംശ രൂപം ?
a + b = 20 , ab = 50 ആയാൽ a1+b1= എത്ര ?
5 ഔൺസ് 140 ഗ്രാമിന് തുല്യമാണെങ്കിൽ 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിനു തുല്യമാണ് ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?
ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?
10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്.
ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?
122.992 - ? = 57.76 + 31.1
ഒരു ടാങ്കിന്റെ ശേഷി 6160 m^3 ആണ്. അതിന്റെ പാദത്തിന്റെ ആരം 14 m ആണ്. ടാങ്കിന്റെ ആഴം _____ ആണ്.
പാദത്തിന്റെ ആരം 7 സെന്റിമീറ്ററും ഉയരം 12 സെന്റീമീറ്ററുമുള്ള, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.
3 മീറ്റർ ഉയരവും 4 മീറ്റർ ആരവുമുള്ള ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.
ഒരു വൃത്തസ്തൂപികയുടെ പാദ വിസ്തീർണ്ണം 154 ഉം വക്ര ഉപരിതല വിസ്തീർണ്ണം 550 ഉം ആണെങ്കിൽ അതിന്റെ വ്യാപ്തം എത്രയാണ്?
ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.
ഒരു വൃത്ത സ്തൂപികയുടെ ഉയരവും ആരവും യഥാക്രമം 15 സെ.മീ, 7 സെ.മീ. എന്നിങ്ങനെ ആണ്. എങ്കിൽ വൃത്ത സ്തൂപികയുടെ വ്യാപ്തം എത്രയാണ്?
ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.
ഒരു വൃത്തസ്തംഭത്തിന്റെ ആരത്തിന്റെയും വൃത്തസ്തൂപികയുടെ ആരത്തിന്റെയും അനുപാതം 1 : 2 ആണ്. അവയുടെ ഉയരം തുല്യമാണെങ്കിൽ, അവയുടെ വ്യാപ്തങ്ങളുടെ അനുപാതം കണ്ടെത്തുക
ഒരു വൃത്തസ്തംഭത്തിന്റെ വ്യാപ്തവും ആരവും യഥാക്രമം 3080 ഉം 7 ഉം ആണ്. വൃത്തസ്തംഭത്തിന്റെ ഉയരം എന്താണ്?
ഒരു വൃത്തസ്തംഭത്തിന്റെ പാദത്തിന്റെ ചുറ്റളവ് 66 സെന്റീമീറ്ററും വൃത്തസ്തംഭത്തിന്റെ ഉയരം 40 സെന്റീമീറ്ററുമാണെങ്കിൽ അതിന്റെ വ്യാപ്തം കണ്ടെത്തുക ?
6 സെന്റിമീറ്റർ ഉയരമുള്ള സോളിഡ് വൃത്തസ്തംഭത്തിന്റെ വ്യാപ്തം 231 cm^3 ആണ്. വൃത്തസ്തംഭത്തിന്റെ ആരം എത്രയാണ്?
സിലിണ്ടറിന്റെ പാദത്തിന്റെ ആരം 4 മീറ്ററും സിലിണ്ടറിന്റെ വക്ര ഉപരിതല വിസ്തീർണ്ണം 19.5 m² ഉം ആണെങ്കിൽ, അതിന്റെ വ്യാപ്തം?
ഒരു മുറിക്ക് 12 മീറ്റർ നീളവും 9 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുണ്ട്. മുറിയിൽ സൂക്ഷിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിന്റെ നീളം എന്താണ്?
ഒരു ചതുരസ്തംഭത്തിന്റെ വശങ്ങളുടെ അനുപാതം 3 ∶ 4 ∶ 5 ആണ്. ചതുരസ്തംഭത്തിന്റെ വ്യാപ്തം 60000 ക്യുബിക് സെ.മീ. ആണ്. ചതുരസ്തംഭത്തിന്റെ വികർണ്ണം കണ്ടെത്തുക?
ഒരു ചതുരസ്തംഭത്തിൻ്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 12 സെ.മീ, 15 സെ.മീ, h സെ.മീ എന്നിങ്ങനെയാണ്. ചതുരസ്തംഭത്തിൻ്റെ വ്യാപ്തം 3600 സെ.മീ3 ആണെങ്കിൽ, 2h ൻ്റെ മൂല്യം കണ്ടെത്തുക.
ഒരു ചതുരസ്തംഭത്തിന്റെ ഒരേ അതിർത്തി പങ്കിടുന്ന, മൂന്ന് മുഖങ്ങളുടെ ഉപരിതല വിസ്തീർണ്ണം യഥാക്രമം 12, 30, 10 ചതുരശ്ര സെന്റിമീറ്ററാണ്. ചതുരസ്തംഭത്തിന്റെ വ്യാപ്തം കണ്ടെത്തുക.
1 മീറ്റർ നീളവും ½ മീറ്റർ വീതിയും ½ മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ ജലം സംഭരിക്കാൻ കഴിയും?
ഒരു ഘനത്തിന്റെ (ക്യൂബ്) വ്യാപ്തം 216 ആണെങ്കിൽ, ഘനത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.