റാംസർ ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് റാംസർ ഉടമ്പടി.
2.ഇറാനിലെ റാംസറിൽ 1971ലാണ് ഈ ഉടമ്പടിയിൽ ലോകരാജ്യങ്ങൾ ഒപ്പുവച്ചത്.
3.'ഭൂമിയുടെ വൃക്കകൾ' എന്ന് അറിയപ്പെടുന്നത് തണ്ണീർത്തടങ്ങൾ ആണ്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1971ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ.
2.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
3.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്ര പ്രദേശിലുള്ള നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് ആണ്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി.
2. ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം.
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.വന്യജീവി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ദേശീയ അവാർഡാണ് അമൃത ദേവി ബിഷ്ണോയ് വന്യജീവി സംരക്ഷണ അവാർഡ്.
2. രാജസ്ഥാനിലെ ഖേജർലിയിൽ ഖേജ്‌രി മരങ്ങളുടെ തോട്ടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അമൃത ദേവി ബിഷ്‌ണോയിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.
ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഭാരത വന-പരിസ്ഥിതി മന്ത്രാലയം നൽകുന്ന പുരസ്കാരമാണ് ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്.
2.തരിശുഭൂമി വികസനത്തിന്റെയും വനവൽക്കരണത്തിന്റെയും മേഖലയിൽ സ്തുത്യർഹമായ തുടക്കമോ സംഭാവനയോ നൽകിയ വ്യക്തികൾക്കോ സംഘടനകൾക്ക് അവാർഡ് നൽകപ്പെടുന്നത്.
3.1986 മുതലാണ് അവാർഡ് നൽകപ്പെട്ട് തുടങ്ങിയത്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഒരു അവാർഡാണ്.
2.1982 മുതലാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം നൽകി തടങ്ങിയത്.
3.ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ്.
2.ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
3.2018ലാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് രൂപീകരിച്ചത്.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയ്ക്ക് സമീപമുള്ള തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആണ് ഇന്ത്യയിലെ ആദ്യത്തെ കൺസർവേഷൻ റിസർവ്.
2.2010ലാണ് തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആയി പ്രഖ്യാപിച്ചത്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.വന്യജീവി സംരക്ഷണ നിയമത്തിൽ പരാമർശിച്ചിട്ടുള്ള പ്രത്യേക തരത്തിലുള്ള സംരക്ഷിത പ്രദേശങ്ങൾ ആണ് കമ്മ്യൂണിറ്റി റിസർവുകൾ.
2.പരിസ്ഥിതി ലോല പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ വ്യവസായങ്ങളും മറ്റ് മനുഷ്യ കടന്നുകയറ്റങ്ങൾ ഒന്നും ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ അനുവദിക്കുന്നില്ല.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.
2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം.
2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം , നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ അഥവാ ആസിഡ് റെയിൻ
2.ആസിഡ് മഴ തുടർച്ചയായി ഏൽക്കുന്നത് സസ്യ ജന്തുജാലങ്ങൾക്ക് ഹാനികരമാണ്.
3.ആസിഡ് മഴ മൂലം കെട്ടിടങ്ങൾ നശിക്കുകയും,മണ്ണിൻറെ സ്വഭാവിക ഗുണങ്ങൾ നശിക്കുക തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്.
2.1952 ലണ്ടനിൽ ഉണ്ടായ 'ഗ്രേറ്റ് സ്മോഗ് ട്രാജഡി'യിൽ ഏകദേശം നാലായിരത്തോളം പേർ കൊല്ലപ്പെട്ടു.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.വിഷ പദാർത്ഥങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ജീവികളുടെ ശരീരത്തിലെത്തി ഉയർന്ന ട്രോഫിക് തലത്തിൽ അടിഞ്ഞു കൂടുന്ന പ്രതിഭാസത്തെ ബയോ മാഗ്നിഫിക്കേഷൻ അഥവാ ജൈവാവർത്തനം എന്ന് വിളിക്കുന്നു.
2.ഏറ്റവും കൂടുതൽ ബയോ മാഗ്നിഫിക്കേഷന് കാരണമാകുന്ന രണ്ട് രാസവസ്തുക്കളാണ് DDT, മെർക്കുറി എന്നിവ.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ആഗോളതാപനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനം ആണ് UNFCCC,(യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്)
2.UNFCCCയുടെ ആദ്യ സമ്മേളനം നടന്നത് 1995ലാണ്.
3. യു എൻ എഫ് സി സി സി യെ കോപ്(COP) സമ്മേളനം എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
4.കോപ് 26 നടന്നത് സ്‌കോട്‌ലാൻഡ് നഗരമായ ഗ്ലാസ്ഗൗവിൽ ആയിരുന്നു.
ചില മൂലകങ്ങളും അവയുടെ വിഷബാധയിൽ ഉണ്ടാകുന്ന രോഗങ്ങളും താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.ബ്ലാക്ക് ഫൂട്ട് ഡിസീസ് - ഫ്ളൂറിൻ
2.സിലിക്കോസിസ് -സിലിക്കൺ
3.മിനാമാത - ലെഡ്
4.പ്ലംബിസം - മെർക്കുറി
5.ഇതായ് ഇതായ് - ചെമ്പ്
ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.
2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.
3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.
നൈട്രജൻ ഓക്സൈഡുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.വാഹനങ്ങളുടെ എൻജിനുകളിൽ ഉയർന്ന ഊഷ്മാവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ നൈട്രജൻ ഓക്സൈഡുകൾ രൂപംകൊള്ളുന്നു.
2.തിരക്കേറിയ നഗരങ്ങളിൽ ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പുകയക്ക് കാരണം നൈട്രജൻ ഓക്സൈഡുകൾ ആണ്.
3.നൈട്രജൻ ഓക്സൈഡുകൾ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാകുന്നു
കാർബൺമോണോക്സൈഡുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് തെരഞ്ഞെടുക്കുക:
1.നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വായു മലിനീകാരി.
2.കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നുണ്ടാക്കുന്ന കാർബോക്സി ഹീമോഗ്ലോബിൻ രക്തത്തിൻ്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല കാസർഗോഡ് ആണ്.
2.എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവലാണ് 'എൻ മകജെ'
3.'എൻമകജെ' എഴുതിയത് അംബിക സുതൻ മങ്ങാട് ആണ്.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ഒരു ലിറ്റർ ജലത്തിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ജൈവ പദാർഥങ്ങളുടെയും അപചയത്തിന് ബാക്ടീരിയ ഉപയോഗിക്കുന്ന ഓക്സിജൻറെ അളവാണ് ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്.
2.ഗാർഹിക മലിനജലത്തിലുള്ള ജൈവ വിഘടനത്തിന് വിധേയമാകുന്ന ജൈവ വസ്തുവിൻ്റെ അളവ് കണക്കാക്കുന്ന ഏകകം ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡാണ്.
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.ജീവജാലങ്ങൾക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ ചുറ്റുപാടിൽ ഉണ്ടാകുന്ന അനഭിലഷണീയമായ മാറ്റങ്ങളെ മലിനീകരണം എന്ന് വിളിക്കുന്നു.
2.മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സാധാരണയായി മലിനീകരണം സംഭവിക്കുന്നത് എങ്കിലും പ്രകൃതിദത്തമായ കാരണങ്ങളാലും മലിനീകരണം സംഭവിക്കാം.
താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് ആഗോളതാപനത്തിൻറെ മനുഷ്യനിർമ്മിതമായ കാരണങ്ങൾ:
1.വനനശീകരണം
2.രാസവളങ്ങളുടെ അമിത ഉപയോഗം
3.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ.
4.വർദ്ധിച്ച വ്യവസായവൽക്കരണം
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.
2.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.
3.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം ബ്രസീലിലെ റിയോ ഡി ജനീറോ ആണ്.
2.1990ലാണ് റിയോ ഡി ജനീറോയിൽ ഭൗമ ഉച്ചകോടി നടന്നത്.
3.ലോക ഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ അജണ്ട 21 എന്നറിയപ്പെടുന്നു.