ശരിയായ പ്രസ്താവന ഏത് ?
1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.
2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.
2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് ആന്റൺ വാൻ ലീവാൻഹോക്ക് ആണ്.
2.കോശ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻമാർ എം. ജെ. ഷ്‌ലീഡൻ, തീയോഡർ ഷ്വാൻ എന്നിവരാണ്.
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് പെൻസിലിൻ ആണ്.
2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.
3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്
2.കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്.
പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?
1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.
2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.
3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.
4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.