ഇനിപ്പറയുന്നവ ശരിയായി പൊരുത്തപ്പെടുത്തുക.
| മാൽവെയർ | d. ഇമെയിൽ |
| ii. സ്പാമിംഗ് | b. വൈറസ് |
| iii. സൈബർ നിയമം | a. സൈബർ കുറ്റകൃത്യം |
| iv. ഫിഷിംഗ് | c. ഡാറ്റ മോഷ്ടിക്കൽ |
സോഫ്റ്റ്വെയർ പാക്കേജുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
'ജീവചരിത്രക്കുറിപ്പുകൾ' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
i) ആത്മകഥ
ii) ജീവചരിത്രം
iii) കവിതാസമാഹാരം
iv) സ്മരണ
താഴെ കൊടുത്തിരിക്കുന്ന ആത്മകഥകളെയും രചയിതാക്കളെയും ശരിയായി ക്രമപ്പെടുത്തുക.
| തുടിക്കുന്ന താളുകൾ | തോപ്പിൽ ഭാസി |
| ഒളിവിലെ ഓർമകൾ | ചങ്ങമ്പുഴ കൃഷ്ണപിള്ള |
| എൻ്റെ വഴിയമ്പലങ്ങൾ | ബഷീർ |
| ഓർമയുടെ അറകൾ | എസ്. കെ. പൊറ്റെക്കാട് |
ഇന്ത്യയുടെ ചന്ദ്രദൗത്യവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക.
i) ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.
ii) ചന്ദ്രയാൻ ദൗത്യത്തിൽ 2023 ഓഗസ്റ്റ് 23 ബുധനാഴ്ച 6.04 പി. എം. നാണ് ലാൻഡർ ചന്ദ്രനെ തൊട്ടത്.
iii) ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി പേടകം ഇറക്കിയ രാജ്യം ഇന്ത്യയാണ്.
iv) എസ്. സോമനാഥ് ആണ് ഇപ്പോഴത്തെ ഐ.എസ്.ആർ.ഒ. ചെയർമാൻ.
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ശരിയായ പദങ്ങൾ കണ്ടെത്തുക.
i) നിരൂപിക
ii) അനുഗ്രഹീതൻ
iii) അഭിഭാഷക
iv) സേവിക
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക.
i) സി. വി. കുഞ്ഞിരാമൻ, കെ. പി. കേശവമേനോൻ, ടി. കെ. മാധവൻ തുടങ്ങിയ നേതാക്കളാണ് വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ.
ii) വൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി ഗാന്ധിജി കേരള സന്ദർശനത്തിന് എത്തി.
iii) സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിച്ചു.
iv) ഗാന്ധിജി ഈ സമരത്തെ ആധുനികകാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ദർപ്പണം, കേരള പഞ്ചിക, മലയാളി എന്നീ പത്രങ്ങളുടെ പത്രാധിപർ ആയിരുന്നു അദ്ദേഹം.
ii) തിരുവിതാംകൂർ ദിവാൻ പി. രാജഗോപാലാചാരി ഉൾപ്പെടെയുള്ളവരുടെ ഭരണത്തിലെ പോരായ്മകൾ അദ്ദേഹം തുറന്നു കാണിച്ചത് തിരുവിതാംകൂറിൽ നിന്ന് പുറത്താക്കുന്നതിന് കാരണമായി തീർന്നു.
iii) 1916 ഏപ്രിൽ 26 ന് കണ്ണൂരിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.
iv) 1905 ൽ രാമകൃഷ്ണപിള്ളയെ ആറ്റിങ്ങൽ നിന്ന് ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുത്തു.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) 1916 ഫെബ്രുവരിയിൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടന വേദിയായിരുന്നു ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട പൊതു പരിപാടി.
ii) 1918 ലെ അഹമ്മദാബാദ് മിൽസമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കൂലി 35% വർദ്ധിപ്പിച്ചു കൊടുക്കാം എന്ന് മില്ലുടമകൾ സമ്മതിച്ചു.
iii) 1922 ലെ ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെച്ചു.
iv) 1930 മാർച്ച് 12 ന് തിരഞ്ഞെടുക്കപ്പെട്ട 72 അനുയായികളോടൊപ്പം ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡിയിലേക്ക് മാർച്ച് ചെയ്തു.
താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.
| കായങ്കുളം വാൾ | കഷ്ടപ്പെടുത്തുക |
| ദീപാളി കുളിക്കുക | പാപ്പരാകുക |
| ആലത്തൂർ കാക്ക | ആശിച്ചു കാലം കളയുന്നവൻ |
| ശതകം ചൊല്ലിക്കുക | രണ്ടു കക്ഷിയിലും ചേരുന്നവൻ |