12+14+12+34\frac{1}{2}+\frac{1}{4}+\frac{1}{2}+\frac{3}{4} എത്ര ?

52\frac{5}{2} - ന് തുല്യമായതേത് ?

3500 ന്റെ എത്ര ശതമാനമാണ് 175 ?

50 ÷ 2.5 =

ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?

12÷23+1=\frac{1}{2} \div \frac{2}{3} + 1 = ______

x + 1 = 23 എങ്കിൽ 3x +1 എത്ര ?

ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?

പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?

3 + 6 + 9 + 12 +..........+ 300 എത്ര ?

13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?

ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?

രാമു തന്റെ ജോലിസ്ഥലത്തുനിന്നും 200 km അകലെയുള്ള വീട്ടിലെത്തി അമ്മയോടു പറഞ്ഞു. “ഞാൻ യാത്രയുടെ വേഗത 10 km കൂടി വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്താമായിരുന്നു'' എങ്കിൽ രാമു സഞ്ചരിച്ച വേഗത എത്ര ?

12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?

കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?

12.42 + 34.08 + 0.50 + 3 എത്ര ?

A : B = 3 : 4 B : C = 6 : 9 ആയാൽ A : B : C എത്ര ?

k18=1554\frac{k}{18} = \frac {15}{54} ആയാൽ K യുടെ വിലയെന്ത് ?

താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

A man complete a journey in 10 hours. He travels first half of the journey at the rate of 21 km/hr and second half at the rate of 24 km/hr. Find the total journey in km :

1619=1K\frac16 -\frac19 =\frac1K ആയാൽ K യുടെ വിലയെന്ത് ?

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

2232 \frac23 ൻ്റെ വ്യുൽക്രമം :

12+35110=\frac12 +\frac 35 -\frac 1{10} =

പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

2-(2-(2-2(2+2))) = ..........................

51+50+49+ ..... + 21= .....

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്

22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?

രണ്ട് സംഖ്യകളുടെ ഗുണനഫലം ഫലം 120. ഇത് അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക ?

ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ വലിയ കോണിൻറെ അളവ് എന്ത്?

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?

A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും. എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?