മനുഷ്യൻറെ മൂല്യവത്തായ സത്ത അന്വേഷിക്കുന്ന മനശാസ്ത്ര സമീപനം അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലിൽ പരിഗണിക്കാൻ സാധിക്കാത്തത് ഏത് ?
"ജനിതക ഘടനയുടെ പ്രവർത്തന ഫലമായി ശരീരത്തിൽ ഉണ്ടാകുന്ന നൈസർഗ്ഗികവും പെട്ടെന്ന് ഉള്ളതുമായ മാറ്റങ്ങൾ ആണിത്"- ഇത് എന്തിനെ സൂചിപ്പിക്കുന്നു?
ഏതുതരം പഠനപ്രവർത്തനം നൽകിയാണ് മിടുക്കനായ ഒരു അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത് ?
എറിക്സൻറെ അഭിപ്രായത്തിൽ അപ്പർ പ്രൈമറി തലത്തിലെ കുട്ടികളുടെ മനോസാമൂഹിക വികാസം ഏതാണ്?
ഒരു ചോദ്യത്തിൽ നിരവധി ബഹുവികല്പ ചോദ്യങ്ങൾ കൂട്ടി ഉണ്ടാക്കിയ ഒരൊറ്റ ചോദ്യമാതൃക അറിയപ്പെടുന്നത് ?
ഗസ്റ്റാൾട്ട് മനശാസ്ത്രം പ്രകാരം പ്രത്യക്ഷണത്തിന്റെ ഘടകങ്ങൾ ഏതൊക്കെയാണ്?
ഒരു ക്ലാസ്സിൽ അധ്യാപിക കുട്ടികളോട് പറയുന്നു "ആൽപ്സ് പർവ്വതത്തെക്കാൾ വലുതാണ് ഹിമാലയപർവതം" എന്ന്. അപ്പോൾ ഹിമാലയത്തെക്കാൾ ചെറുതാണ് ആൽപ്സ് പർവ്വതം എന്ന് കുട്ടികൾ മനസ്സിലാക്കുന്നു എങ്കിൽ ഈ തിരിച്ചറിവിലേക്ക് കുട്ടികളെ നയിച്ച ചിന്തയ്ക്കു പിയാഷെ പറഞ്ഞത് ഉഭയദിശാചിന്ത എന്നാണ്. ഈ കുട്ടികൾ എത്രാം ക്ലാസിൽ ആയിരിക്കും?
കോൾബർഗിന്റെ നൈതിക വികാസ ഘട്ടങ്ങൾക്ക് എത്ര തലങ്ങളുണ്ട് ?
താഴെപ്പറയുന്നവയിൽ ബ്രൂണറുമായി ബന്ധമില്ലാത്തത് ഏത് ?
നൂറ്റാണ്ടുകളായി രൂപപ്പെട്ട നദീതീരം എന്ന് മനുഷ്യമനസ്സിനെ വിശേഷിപ്പിച്ചതാര് ?
താഴെപ്പറയുന്നവയിൽ പഠനപുരോഗതി അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏത് ?
'ചോദ്യങ്ങളെല്ലാം സിലബസിന് വെളിയിൽ നിന്നായിരുന്നു'. എൽ.പി, യു.പി അധ്യാപക നിയമനത്തിനായുള്ള പി എസ് സി പരീക്ഷ എഴുതിയ ഒരു ഉദ്യോഗാർഥിയുടെ പ്രതികരണമാണ് മേൽ കൊടുത്തത്. ഇവിടെ ഉദ്യോഗാർത്ഥി സ്വീകരിച്ച സമായോജന ക്രിയാ തന്ത്രം അറിയപ്പെടുന്നത്?
ഒന്നാംക്ലാസിൽ പഠിക്കുന്ന കഴിവ് കുറഞ്ഞ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ അധ്യാപകൻ സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ പ്രബലന രീതി ?
വ്യക്തിയുടെ വിജ്ഞാനാർജനത്തിലും വൈജ്ഞാനിക ഘടനയുടെ വികാസത്തിലും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ പങ്ക് നിർണ്ണായകം എന്ന് സിദ്ധാന്തിക്കുന്ന വാദം അറിയപ്പെടുന്നത് ?
ഒരു അധ്യാപിക പച്ചക്കറികളുടെയും പഴങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ പാഠഭാഗം ഉപയോഗിക്കുകയും കുട്ടികളോട് ചർച്ച നടത്തുകയും ചെയ്തു. കുട്ടികൾ ആ വിവരങ്ങളെ അവരുടെ മുന്നറിവുമായി ബന്ധപ്പെടുത്തുകയും പോഷണം എന്ന ആശയം രൂപവത്കരിക്കുകയും ചെയ്തു. ഈ സമീപനം അടിസ്ഥാനമാക്കിയിരിക്കുന്നത് ?
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ഉള്ള കുട്ടിയെ എങ്ങനെ ശരിയായ രീതിയിൽ നയിക്കാം ?
നിങ്ങളുടെ ഇംഗ്ലീഷ് ക്ലാസ്സിൽ ഒരു കുട്ടി പറഞ്ഞു 'ഐ ഈറ്റഡ് എ മാംഗോ എസ്റ്റർഡേ'.ഈ കുട്ടിക്ക് നിങ്ങൾ നൽകുന്ന ഫീഡ്ബാക്ക് എന്തായിരിക്കും?
താഴെപ്പറയുന്നവയിൽ വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ ഏറ്റവും പരമമായ ലക്ഷ്യം ?
'വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ അതിരുകൾ അനിയന്ത്രിതവും അനവരതം മാറി വരുന്നതുമാണ്' എന്ന് അഭിപ്രായപ്പെട്ടതാര് ?
വിദ്യാഭ്യാസ മനശാസ്ത്രം സാധാരണ മനശാസ്ത്രത്തിൽ നിന്ന് എപ്രകാരം വേറിട്ടുനിൽക്കുന്നു ?
ആദ്യ പരീക്ഷണ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് എവിടെയാണ് ?
കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ മിക്കവാറും അപൂർണവും അയാഥാർത്ഥ്യവും അമൂർത്തവും ആയിരിക്കും. കാരണം?
വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ഒരു ശാസ്ത്രമായി പരിഗണിച്ചു വരുന്നത് ഏത് സവിശേഷതയുടെ അടിസ്ഥാനത്തിലാണ് ?
ചോദ്യത്തിന് പ്രതീക്ഷിച്ച ഉത്തരം നൽകിയ കുട്ടിയെ അധ്യാപകൻ പ്രശംസിക്കുന്നു. കൂടുതൽ പ്രശംസ പിടിച്ചുപറ്റാനുള്ള ആഗ്രഹത്താൽ കുട്ടി കൂടുതൽ നന്നായി പഠിക്കാനുള്ള ശ്രമം തുടരുന്നു. ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്ലാർക്ക് ഡി.ഹള്ളിൻറെ പ്രബലന സിദ്ധാന്തം അടിസ്ഥാനമാക്കിയിരിക്കുന്നത് ?
ആവശ്യം നിറവേറ്റാതെ വരുമ്പോഴുണ്ടാകുന്ന താൽക്കാലിക അവസ്ഥയെ ഹാൾ വിശേഷിപ്പിച്ചത് ?
താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിന്റെ അടിസ്ഥാന മാനസിക പ്രക്രിയ ഏത് ?
ഒരു സാമൂഹ്യ ലേഖത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളാൽ സ്വീകരിക്കപെടുന്നവർ അറിയപ്പെടുന്നത്?
'ഋതുക്കൾ മാറുമ്പോൾ ദിനരാത്രങ്ങളുടെ സമയ ദൈർഗ്യത്തിൽ മാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ട് ?'ഈ ചോദ്യം ഏതുതരം ബുദ്ധി പരീക്ഷയാണ് ?
'അരമണിക്കൂർ സമയം കൊണ്ട് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയാൽ കുറച്ചുനേരം ഗ്രൗണ്ടിൽ കളിക്കാൻ വിടാം'- അധ്യാപകൻ കുട്ടികളോട് പറഞ്ഞു . ഇവിടെ അധ്യാപകൻ സ്വീകരിച്ച യുക്തി ?
പ്രശ്നപരിഹരണ ചിന്തനത്തിലെ ആദ്യത്തെ തലം ?
ഏതു വിജ്ഞാനശാഖയാണ് 'ലെജിറ്റിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി' എന്നറിയപ്പെടുന്നത് ?
'ഇൻക്ലൂസീവ് എജുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്?
പഠിതാവിന്റെ എല്ലാ വ്യവഹാരങ്ങളും ചോദക പ്രതികരണങ്ങൾ ആണെന്നു സിദ്ധാന്തവൽക്കരിച്ചത് ആരാണ് ?
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?
പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?
താഴെപ്പറയുന്നവയിൽ അബ്നോർമൽ സൈക്കോളജിയിൽ പെടുന്നത് ഏത് ?
താഴെപ്പറയുന്നവയിൽ സ്മൃതി തന്ത്രങ്ങളിൽ പെടാത്തത് ഏത് ?
താങ്കളുടെ ക്ലാസിലെ ഒരു കുട്ടി താരതമ്യേന ഉച്ചത്തിൽ സംസാരിക്കുകയും സംസാരിക്കുമ്പോൾ മൈക്കിനോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അവൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ അധ്യാപകനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. താങ്കൾ കാണുന്ന ന്യൂനത ?
ഫ്രോയ്ഡിയൻ വീക്ഷണം അനുസരിച്ചു അക്ഷരപിഴവുകളും നാക്കുപിഴവുകളും ?
ബാല്യകാല വികാരങ്ങളുടെ സവിശേഷത അല്ലാത്തത് ?
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത് ?
പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?
ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?
പ്രൈമറി അധ്യാപക പരിശീലനത്തിനായി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്?