ചേരുംപടി ചേർത്ത് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക.
| മാസ്റ്റ് കോശങ്ങൾ | ഹിസ്റ്റമിൻ ശ്രവിപ്പിക്കുന്നു |
| സൈറ്റോടോക്സിക് T-cells | CD8+T കോശങ്ങൾ |
| B-സെല്ലുകൾ | ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നു |
| NK സെല്ലുകൾ | വൈറസ് ബാധിച്ച കോശങ്ങളെയും, ട്യൂമർ കോശങ്ങളെയും നശിപ്പിക്കുന്നു |
അവകാശവാദം (Assertion): ജീവികളുടെ ആദ്യകാല ഭ്രൂണ വികസന സമയത്ത് ശരീര രൂപീകരണ രീതി നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളാണ് ഹോമിയോട്ടിക് ജീനുകൾ.
റീസൺ (Reason): ഈ ജീനുകൾ ഹോമിയോഡോമെയ്ൻ ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങളെ എൻകോഡ് ചെയ്യുകയും മറ്റ് ജീനുകളുടെ പ്രകടനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇനിപ്പറയുന്നവയെ ചേരുംപടി ചേർത്ത് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുക്കുക
| കോംപ്ലക്സ് I | സൈറ്റോക്രോം ബി, സി1 കോംപ്ലക്സ് |
| കോംപ്ലക്സ് II | സൈറ്റോക്രോം ഓക്സിഡേസ് |
| കോംപ്ലക്സ് III | NADH ഡീഹൈഡ്രേജനേസ് കോംപ്ലക്സ് |
| കോംപ്ലക്സ് IV | സക്സിനേറ്റ് ഡീഹൈഡ്രോജനേസ് കോംപ്ലക്സ് |
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
i) ഫാറ്റിആസിഡ് ഓക്സിഡേഷൻ നടക്കുമ്പോൾ, ആൽഫ കാർബൺ ആറ്റത്തിൽ ഓക്സിഡേഷൻ നടക്കുന്നു
ii) പ്രോകാരിയോട്ടുകളുടെ സൈറ്റോപ്ലാസത്തിലും യൂകാരിയോട്ടുകളുടെ മൈറ്റോകോഡ്രിയൽ മാട്രിക്‌സിലും ഫാറ്റിആസിഡ് ഓക്സിഡേഷൻ സംഭവിക്കുന്നു
iii) ഫാറ്റിആസിഡ് ഓക്‌സിഡേഷനിൽ, രണ്ടു കാർബൺ യൂണിറ്റുകൾ അസറ്റൈൽ കോ-എ ആയി മുറിഞ്ഞുപോകുന്നു