താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?
1.കല്ലായിപ്പുഴ
2.ബേപ്പൂർപ്പുഴ
3.ചൂലികാനദി
4.തലപ്പാടിപ്പുഴ
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.
2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
3.149 കി.മീറ്ററാണ് നീളം.
4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം
താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?
1.ആറന്മുള ഉതൃട്ടാതി വള്ളംകളി
2.ചമ്പക്കുളം മൂലം വള്ളംകളി
3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി
4.ഉത്രാടം തിരുനാൾ വള്ളംകളി
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന പ്രദേശമാണ് കുട്ടനാട്.
2.കുട്ടനാട്ടിൽ 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത്.
3.പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നാല് പ്രധാന നദികൾ കുട്ടനാട്ടിലൂടെ ഒഴുകുന്നു
4.കുട്ടനാടിനെ 'പമ്പയുടെ ദാനം' എന്നു വിളിക്കുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.പീരുമേടിലെ പുളച്ചിമലയിലാണ് പമ്പാ നദി ഉത്ഭവിക്കുന്നത്.
2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.
3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.
4.കക്കി അണക്കെട്ട് പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.
പമ്പാനദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം.
2.'ബാരിസ്' എന്നാണ് പ്രാചീനകാലത്ത് അറിയപ്പെട്ടത്.
3.പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ്.
4.'തിരുവിതാംകൂറിന്റെ ജീവ നാഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ചന്ദ്രഗിരി പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ.
2.കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്.
3.വാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.
2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.
3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.
വളപട്ടണം പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
മഞ്ചേശ്വരം പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയായ മഞ്ചേശ്വരം പുഴ, തലപ്പാടിപ്പുഴ എന്നും അറിയപ്പെടുന്നു.
2.കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും മഞ്ചേശ്വരം പുഴയ്ക്കാണ്.
3.കർണാടക - കേരള അതിർത്തിയിലെ 60 മീറ്റർ ഉയരത്തിലുള്ള ബാലെപ്പൂണി കുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്.
ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന ഇന്ത്യൻ നാഷനൽ സെൻറ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൻ്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തിരദേശങ്ങളിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവ ഏതൊക്കെ?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
തന്നിരിക്കുന്ന പ്രസ്താവനകളിൽ കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.
iii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.