ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം?
1. അമൃതം ഫുഡ് സപ്ലിമെന്റ്
2. പകൽവീട്
3. സാന്ത്വനം
4. ഹരിത കർമ്മ സേന
ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?
1. ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്.
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ്
4. 1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുരസ്കാരങ്ങളും ലഭിച്ചവരും തമ്മിലുള്ള ശരിയായ ജോഡി കണ്ടെത്തുക:
A. കടമ്മനിട്ട പുരസ്കാരം 1. സുനിൽ പി.ഇളയിടം
B. ഇ എം എസ് പുരസ്കാരം 2. പി.അപ്പുക്കുട്ടൻ
C. പി.എൻ.പണിക്കർ പുരസ്കാരം 3. എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറി
D. ഐ.വി.ദാസ് പുരസ്കാരം 4. കെ.സച്ചിദാനന്ദൻ
താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?
i) ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ.
Ii) നിലവിൽ വന്നത് 2013 മെയ് 15ന്.
IIi) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം.