ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :
ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ
ഈ കാറ്റുകൾക്ക് മുൻകാല നാവികർ “റോറിംഗ് ഫോർട്ടീസസ്, 'ഫ്യൂറിയസ് ഫിഫ്റ്റീസ്', "സ്ക്രീമിംഗ് സിക്സ്റ്റീസ്' എന്നീ പേരുകൾ നൽകി.
ഈ കാറ്റുകൾ ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും വളരെയധികം ശക്തിയിൽ വീശുന്നു. വൻകരകളുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളുമാണ് ദക്ഷിണാർധഗോളത്തിൽ ഇതിന് കാരണമാകുന്നത്.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :
ഉഷ്ണമേഖലയിലെ ആഗോളവാതം.
ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ
നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നു
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖല
വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല
അതികഠിനമായ തണുപ്പിൽ അവിടുത്തെ വായു തണുക്കുന്നതിനാൽ ഈ മേഖലയിൽ സദാ ഉച്ചമർദ്ദമായിരിക്കും.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ
ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ.
മധ്യരേഖാ പ്രദേശത്തു നിന്നു ചൂടുപിടിച്ച് ഉയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിൻ്റെ സ്വാധീനത്താൽ ഉപോഷ്‌ണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു. അതിനാൽ ഈ മേഖലയിൽ ഉച്ചമർദം അനുഭവപ്പെടുന്നു.
കപ്പലുകൾക്ക് തിരശ്ചീന തലത്തിലെ കാറ്റിന്റെ അഭാവം കാരണം 30º ഉത്തര അക്ഷാംശത്തോട് ചേർന്നുള്ള ഭാഗം കടക്കാൻ പ്രയാസമായിരുന്നു. ഭാരം കുറയ്ക്കാൻ വേണ്ടി കുതിരകളെ കടലിലിറക്കിയതിന് ശേഷം കപ്പൽ യാത്ര തുടരുമായിരുന്നു. കുതിരകളെ കടലിലിറക്കേണ്ടി വരുന്ന ഈ നിർവ്വാത മേഖലയ്ക്ക് കുതിര അക്ഷാംശം (ഹോഴ്‌സ് ലാറ്റിറ്റ്യൂഡ്) എന്ന പേര് വന്നത്.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല
സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.
വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല
ചേരുംപടി ചേർക്കുക :
| കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ | അനറോയിഡ് ബാരോമീറ്റർ |
| ദ്രാവകമില്ലാത്ത ബാരോമീറ്റർ | ബാരോഗ്രാഫ് |
| ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം | മൈക്രോ ബാരോവേരിയോഗ്രാഫ് |
| അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം | മെർക്കുറിക് ബാരോമീറ്റർ |
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
| ഉത്തരായന രേഖയ്ക്കും ( 23 1/2 deg N), ദക്ഷിണായന രേഖയ്ക്കും (23 1/2 deg S) ഇടയിലായി കാണപ്പെടുന്ന മേഖല. | ശൈത്യമേഖല |
| ഉത്തരായന രേഖയ്ക്കും (23 ½ deg N) ആർട്ടിക് വൃത്തത്തിനും (66 1/2 deg N) ദക്ഷിണായന രേഖയ്ക്കും ( 23 1/2 deg S) അൻറാർട്ടിക് വൃത്തത്തിനും (66 1/2 deg * S) ഇടയ്ക്കുള്ള താപീയ മേഖല. | മധ്യരേഖാ കാലാവസ്ഥാ മേഖല |
| ആർട്ടിക് വൃത്തത്തിനും (66)½° N) ഉത്തരധ്രുവത്തിനും (90°N) അൻ്റാർട്ടിക് വൃത്തത്തിനും (66¹/2° S) ദക്ഷിണ ധ്രുവത്തിനും (90°S) ഇടയ്ക്കുള്ള താപീയ മേഖല. | ഉഷ്ണമേഖല |
| ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല. | സമശീതോഷ്‌ണ മേഖല |