Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മല നിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്ഥാപനം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിതമായ വർഷം
വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികൾ ബഹിരാകാശ ദൗത്യത്തിനുള്ള റോക്കറ്റുകളുടെ മോഡല്‍ നിര്‍മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത ദൗത്യത്തിന്റെ പേരെന്താണ് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?

'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
  2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.

    'Right to Present Case & Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. കക്ഷിക്ക് തന്റെ കേസ് അവതരിപ്പിക്കാൻ ന്യായമായ അവസരം നൽകണം.
    2. വാക്കാലുള്ള വാദം ന്യായമായ ഹിയറിംഗിന്റെ അവിഭാജ്യ ഘടകമാണ്.
    3. വാക്കാലുള്ള വാദം കേൾക്കുന്നതിനുള്ള നിയമപരമായ ആവശ്യകതയുടെ അഭാവത്തിൽ ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് കോടതികൾ വിഷയം തീരുമാനിക്കും.

      'Right to notice' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ഏതൊരു ഹിയറിങ്ങിന്റെയും തുടക്കം നോട്ടീസാണ്.
      2. ഫലപ്രദമായ പ്രതിരോധം തീർക്കാൻ ബന്ധപ്പെട്ട വ്യക്തിയെ പ്രാപ്തനാക്കുന്നതിന് ആവശ്യമായ വിവരങ്ങളും മറ്റ് ഘടകങ്ങളും നോട്ടീസ് നൽകുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസിന്റെ പര്യാപ്തതയുടെ പരിശോധന നടത്തുന്നത്.
      3. നോട്ടീസിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചു മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ എങ്കിലും അതിൽ പ്രതിപാദിക്കാത്ത മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ നൽകാവുന്നതാണ്.

        സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ?

        1. അടിയന്തര സാഹചര്യങ്ങൾ
        2. രഹസ്യ സ്വഭാവമുള്ളവയുടെ ഒഴിവാക്കൽ
        3. പതിവ് കാര്യങ്ങളുടെ കാര്യത്തിൽ ഒഴിവാക്കൽ
        4. അപ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കൽ
        5. ഇടക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഒഴിവാക്കൽ

          റൂൾ ഓഫ് ഫെയർഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

          1. സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് റൂൾ ഓഫ് ഫെയർഹിയറിങ്.
          2. എതിർകക്ഷിയുടെ അഭിപ്രായം കേൾക്കാതെ ഒരു കേസിലും വിധി പറയരുത് എന്നതാണ് ഈ സിദ്ധാന്തം കൊണ്ട് ഉദ്ദേശിക്കുന്നത്.

            മുൻവിധി പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

            1. ന്യായവിധി അധികാരം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും മനുഷ്യരാണ്. ഈ മനുഷ്യർക്ക് മുൻവിധികൾ ഉണ്ടായേക്കാം.
            2. ഇതിൽ വർഗ്ഗപക്ഷപാതവും വ്യക്തിത്യപക്ഷപാതവും ഉൾപ്പെട്ടേക്കാം

              വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

              1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
              2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.

                പക്ഷപാതത്തിന്റെ വിവിധ രൂപങ്ങൾ?

                1. വിഷയ പക്ഷപാതം
                2. വകുപ്പുതല പക്ഷപാതം
                3. മുൻവിധി പക്ഷപാതം

                  പക്ഷപാതത്തിന്റെ വിവിധ രൂപങ്ങൾ?

                  1. വ്യക്തിപരമായ പക്ഷപാതം:അധികാരികളും കക്ഷികളും തമ്മിലുള്ള വ്യക്തിപരമായ ബന്ധമാണ് ഇതിന് കാരണം. തർക്കകക്ഷികളുടെ ബന്ധുവോ മിത്രമോ ശത്രുവോ ആയ ഒരാൾ ജഡ്ജിയായി പ്രവർത്തിക്കുന്നതിൽ നിന്ന് അയോഗ്യനാണ്.
                  2. സാമ്പത്തിക പക്ഷപാതം

                    പക്ഷപാതത്തിനെതിരായ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                    1. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ബോധപൂർവ്വമോ അല്ലാതെയോ ഉള്ള പ്രവർത്തനപരമായ മുൻവിധിയാണ് പക്ഷപാതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
                    2. ഏതെങ്കിലും ഒരു കേസിൽ ഒരു തീരുമാനത്തിൽ എത്തുന്നതിൽ ജഡ്ജിയെ തെറ്റായി സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾക്കെതിരെ പക്ഷപാതത്തിന് എതിരായ നിയമം വ്യവസ്ഥ ചെയ്യുന്നു.

                      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                      1. പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരുന്നിയ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതി. ഇതിന്റെ തത്വങ്ങൾ പിന്തുടരുന്നതിന്റെ ഉദ്ദേശം നീതി നിഷേധം തടയുക എന്നതാണ്.
                      2. സ്വാഭാവിക നീതിക്ക് പ്രധാനമായും രണ്ട് തത്വങ്ങൾ ആണുള്ളത്.

                        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                        1. സ്വഭാവിക നീതി എന്നത് നീതി, ന്യായബോധം, സമത്വം എന്നിവയെ സൂചിപ്പിക്കുന്നു.
                        2. ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധീകരിക്കുന്നത്.
                        3. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ പ്രതിഫലിക്കുന്നു.
                        4. സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 18,22 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.

                          ITAT യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                          1. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ പാസാക്കിയ ഉത്തരവുകൾ അന്തിമമാണ്.
                          2. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാപിതമായത് 1942 ജനുവരി 25 നാണ് .
                          3. ITAT യുടെ Motto: Nishpaksh Sulabh Satvar Nyay
                          4. ITAT യുടെ ആദ്യ പ്രസിഡന്റ് മുഹമ്മദ് മുനീർ ദാർ ആണ്.
                          5. ITAT യുടെ നിലവിലെ പ്രസിഡന്റ് G.S. കൃഷ്ണ ആണ്.

                            താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                            1. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 70 പ്രകാരം സ്ഥാപിതമായ ഒരു ജുഡീഷ്യൽ സ്ഥാപനമാണ്.
                            2. കോടതികളുടെ ജോലിഭാരം കുറയ്ക്കുക,നികുതി സംബന്ധമായ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ITAT യുടെ ലക്ഷ്യം.
                            3. തുടക്കത്തിൽ ITAT ക്കു ഡൽഹി, കൊൽക്കത്ത , മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ബെഞ്ചുകൾ ഉണ്ടായിരുന്നു.
                            4. ITAT ക്കു നിലവിൽ 93 ബെഞ്ചുകൾ ഉണ്ട്.
                            5. ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണലാണ് ഇൻകം ടാക്സ് ട്രൈബ്യൂണൽ അപ്പലേറ്റ്.

                              താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                              1. സെൻട്രൽ ബോർഡ് ഓഫ് റവന്യു, കസ്റ്റംസ് ആൻഡ് എക്സൈസ് കളക്ടർമാർ, ഇവാകയു പ്രോപ്പർട്ടിയുടെ കസ്റ്റോഡിയൻ ജനറൽ എന്നിങ്ങനെ ഗവൺമെന്റിന്റെ മറ്റു ചില ഏജൻസികളും വിധി നിർണയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ഇവ അഡ്മിനിസ്ട്രേറ്റീവ് മെഷനറിയുടെ ഭാഗമാണ്.
                              2. ഇന്ത്യയിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നു.
                              3. അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ തീരുമാനങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് വിടാവുന്നതാണ്.
                                അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾക്ക് ഉദാഹരണം?
                                അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുഛേദങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

                                ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

                                1. The Ancient Monuments Preservation Act, 1904
                                2. The Indian Cotton cess Act,1923
                                3. Trade Marks Act 1940
                                4. Mines Maternity Benefit Act 1941
                                5. Minimum wages Act, 1948

                                  ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

                                  1. Opium Act, 1857
                                  2. Ganges tolls Act, 1867
                                  3. Explosives Act, 1884

                                    അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷനിലെ സുരക്ഷകൾ?

                                    1. സംഘടനാപരം സംരക്ഷണം-തർക്കങ്ങളുടെ വിധികർത്താവ്, തർക്കങ്ങളിലുൾപ്പെട്ട വ്യക്തിയുമായോ, വ്യക്തികളുടെ കൂട്ടമായോ ബന്ധമുള്ള ആളായിരിക്കരുത്.
                                    2. നടപടി ക്രമപരം സംരക്ഷണം-അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണം.
                                    3. നീതിന്യായപരം സംരക്ഷണം

                                      അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

                                      1. നിയമവാഴ്ചയുടെ ലംഘനം
                                      2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
                                      3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
                                      4. പ്രചാരത്തിന്റെ അഭാവം
                                      5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.

                                        അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?

                                        1. ചിലവ് കുറവ്
                                        2. മതിയായ നീതി
                                        3. കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു
                                        4. വളരുന്ന ജനാധിപത്യരാഷ്ട്രങ്ങൾക്ക് ഉപകാരപ്രദമാണ്.

                                          ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ പെരുമാറ്റ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                          1. സാധാരണ കോടതികളുടെ പ്രധാന ഉദ്ദേശം തർക്കങ്ങൾ തീർപ്പാക്കുക എന്നതാണ്.
                                          2. മനുഷ്യരുടെ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് നിയമ നിർമ്മാണ സഭയാണ്.
                                          3. ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾ മാത്രം മതിയാകില്ല.

                                            ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സുരക്ഷ ഉറപ്പാക്കലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                            1. ഒരു വിധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും വേഗത്തിലും ദൃഢമായതുമായ നടപടി ആവശ്യമായി വരുന്നവയാണ്.അല്ലാത്ത പക്ഷം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കാം.
                                            2. ഈ സാഹചര്യങ്ങളിൽ വിദഗ്ധരുടെ അധ്യക്ഷതയിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതികൾ പെട്ടെന്നുള്ളതും നീതി യുക്തവുമായ നടപടികൾ ഉറപ്പാക്കുന്നു.

                                              ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സാധാരണ നിയമകോടതിയുടെ അപര്യാപതതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                              1. നിയമ കോടതികൾക്ക്, അവയുടെ വിപുലമായ നടപടിക്രമങ്ങൾ, നിയമപരമായ രൂപങ്ങൾ എന്നിവ കാരണം സാങ്കേതിക കേസുകളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നീതി നൽകാൻ പ്രയാസമാണ്.
                                              2. ആധുനികവും സങ്കീർണവുമായ സാമ്പത്തിക സാമൂഹിക പ്രക്രിയകളുടെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന സാങ്കേതിക പ്രശ്നങ്ങൾ മനസിലാക്കാൻ നിയമത്തിന്റെയും നിയമ ശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളിൽ വളർന്നു വരുന്ന സാധാരണ ജഡ്ജിമാർക്ക് കഴിയില്ല.

                                                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                                1. ഭരണപരമായ നീതി നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ ക്ഷേമ രാഷ്ട്രത്തിന്റെ ഒരു ഉപോൽപ്പന്നമാണ്.
                                                2. 18-19-ാം നൂറ്റാണ്ടുകളിൽ ലെയ്സൈസ് ഫെയർ സിദ്ധാന്തം സ്വാധീനം ചെലുത്തിയപ്പോൾ, നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങുടെയും സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകനായി ഉയർന്നു വന്നു.
                                                3. ക്ഷേമ രാഷ്ട്രത്തിന്റെ ആവിർഭാവത്തോടെ വ്യക്തിഗത അവകാശങ്ങളെക്കാൾ സാമൂഹിക താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ തുടങ്ങി.
                                                4. ഒരു ക്ഷേമരാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന പുതിയ സാമൂഹിക ലക്ഷ്യങ്ങൾക്ക് യോജിച്ചതായിരുന്നില്ല ഭരണപരമായ വിധി നിർണയത്തിന്റെ പുതിയ സംവിധാനം.
                                                  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലവിൽ വന്ന വർഷം?

                                                  ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങൾ?

                                                  1. ക്ഷേമരാഷ്ട്രത്തിന്റെ ഒരു ഉപോൽപ്പന്നം (A By Product of the welfare state).
                                                  2. വ്യവാസായികവും നഗരവൽകൃതവുമായ സമൂഹത്തിന് അനുയോജ്യമായത് (Suitable to industrialized and Urbanized Society).
                                                  3. സാധാരണ നിയമകോടതികളുടെ അപര്യാപ്തത (Ordinary law courts not competent).
                                                  4. സുരക്ഷ ഉറപ്പാക്കുന്നു (Safety to be Ensured).

                                                    ഭരണപരമായ ന്യായവിധിയുടെ വിവിധ തരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായതെ തെല്ലാം?

                                                    1. അഡ്മിനിസ്ട്രേറ്റീവ് അഡ്ഷജൂഡിക്കേഷൻ ഒരിക്കലും ലൈസൻസിംഗ് പ്രവർത്തനങ്ങൾക്ക് ബാധകമാകുകയില്ല.
                                                    2. ക്ലെയിമുകളുടെ തീർപ്പിനായി അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിഷേഷൻ സ്വീകരിക്കാവുന്നതാണ്.
                                                    3. അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ ചിലപ്പോൾ ഒരു അഡ്മിനിസ്ട്രേറ്റീവ് ആക്ടിന്റെ പ്രകടനത്തിന് ഒരു വ്യവസ്ഥയായി വർത്തിച്ചേക്കാം

                                                      ഭരണപരമായ ന്യായവിധിയുടെ വിവിധ തരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായതെ തെല്ലാം?

                                                      1. അന്തിമ തീരുമാനത്തിനുള്ള അധികാരം ഡിപ്പാർട്ട്മെന്റിന്റെ മേലധികാരിയിലോ മറ്റ് അധികാരികളിലോ നിക്ഷിപ്തമാണെങ്കിൽ അതിനെ വിളിക്കുന്നത് 'ഉപദേശക ഭരണപരമായ വിധി നിർണ്ണയം (Advisory administrative adjudication)' എന്നാണ്.
                                                      2. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായി ആകാം.
                                                      3. അഡ്മിനിസ്ട്രേറ്റീവ് അഡ്ജൂഡിക്കേഷൻ ഒരു നിയമ നിർമ്മാണ ഭരണ പ്രക്രിയയുമായി സംയോജിപ്പിച്ചേക്കാം.
                                                      4. ഭരണപരമായ തീരുമാനത്തിനെതിരെ സ്ഥിരം കേസുകൾ (Regular Suits) ഫയൽ ചെയ്യാവുന്നതല്ല.

                                                        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                                        1. അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്നാൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർപ്പും ആണ്.
                                                        2. ജുഡീഷ്യൽ അല്ലെങ്കിൽ ക്വാസി ജുഡീഷ്യൽ സ്വഭാവമുള്ള ഒരു കേസിന്റെ അന്വേഷണവും ഒത്തുതീർപ്പും ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതിനെയാണ് അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്ന് പറയുന്നത്.
                                                        3. നിലവിലുള്ള ജുഡീഷ്യറി സംവിധാനം നിർവഹിക്കേണ്ട കടമകൾ അവർക്കു നിർവഹിക്കാൻ കഴിയുന്നതിലും അധികമായ സാഹചര്യത്തിൽ തങ്ങളുടെ അധികാര പരിധിയിലുള്ള കുറച്ചു അധികാരങ്ങളും കടമകളും എക്സിക്യൂട്ടീവിന് കൈമാറ്റം ചെയ്യപ്പെട്ടു.
                                                        4. അഡ്ജുഡിക്കേറ്ററി ചുമതലകൾ ഏൽപ്പിക്കപ്പെടുന്ന എക്സിക്യൂട്ടിവ് അതോറിറ്റി അത്തരം ചുമതലകൾ നിർവഹിക്കുമ്പോൾ അതിനെ ജുഡീഷ്യൽ ചുമതലകൾ എന്ന് വിളിക്കുന്നു.
                                                        5. അർദ്ധ ജുഡീഷ്യൽ ചുമതലകൾ ഏല്പിക്കപെട്ട അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റികൾ പ്രിൻസിപ്പൽ ഓഫ് നാച്ചുറൽ ജസ്റ്റിസ്(സ്വാഭാവിക നീതിയുടെ തത്വം) പിന്തുടരണം.

                                                          അൾട്രാവെയറുകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                                          1. നിയമപരമായി അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് അൾട്രാവെയറുകളുടെ സിദ്ധാന്തം പറയുന്നു.
                                                          2. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ പൊതു പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ബോഡികൾ എടുക്കുന്ന തീരുമാനം തടയാൻ കോടതികളെ സിദ്ധാന്തം അനുവദിക്കുന്നില്ല.

                                                            ഭരണപരമായ വിവേചനാധികാരം അവലോകനം ചെയ്യുന്നതിന് അടിസ്ഥാനമായ പ്രധാന കാരണങ്ങൾ?

                                                            1. Ultravires
                                                            2. അധികാര ദുർവിനിയോഗം (Abuse of Power)
                                                            3. ആനുപാതിക (Proportionality)
                                                            4. വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗം
                                                            5. യുക്തിരാഹിത്യം (Irrationality)

                                                              ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതെല്ലാം?

                                                              1. സ്വത്ത് ഏറ്റെടുക്കൽ
                                                              2. ഒരു വ്യക്തിയുടെ കരുതൽ തടങ്കൽ
                                                              3. വ്യാപാരം, വ്യവസായം എന്നിവയുടെ നിയന്ത്രണം
                                                              4. ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണവും പ്രതിയുടെ അറസ്റ്റും
                                                              5. സ്വത്ത് കണ്ടുകെട്ടലും നശിപ്പിക്കലും

                                                                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                                                1. എക്സിക്യൂട്ടീവ് അതോറിറ്റിക്ക് ലഭ്യമായ വിവിധ ബദലുകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരമാണ് വിവേചനാധികാരം.
                                                                2. സ്വന്തം യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരത്തെ സൂചിപ്പിക്കുന്നതാണ് വിവേചനാധികാരം.
                                                                3. എക്സിക്യൂട്ടീവ് അതോറിറ്റി (കാര്യനിർവഹണ വിഭാഗം)യിൽ നിക്ഷിപ്തമായ ഡിസിഷനറി പവറുകളിൽ ഉൾപ്പെടുന്നവയാണ് ലളിതമായ മന്ത്രിസഭാ പ്രവർത്തനം.

                                                                  താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                                                  1. ഒരു ജനാതിപത്യ സംവിധാനത്തിൽ ഭരണനിർവഹണ വിഭാഗത്തിനുള്ള പങ്ക് വളരെ വലുതാണ്.
                                                                  2. ഒരു സാധാരണ പൗരൻ തന്റെ ആവശ്യവുമായി ആദ്യം സമീപിക്കുന്നത്, ആവശ്യവുമായി ബന്ധപ്പെട്ട ഒരു ഭരണനിർവഹണ സ്ഥാപനത്തിലായിരിക്കും.
                                                                  3. ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമാണ് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്.
                                                                  4. യഥാക്രമം അനുഛേദം 35, 326 പ്രകാരം സുപ്രീം കോടതിയും ഹൈക്കോടതിയും റിട്ടുകൾ പുറപ്പെടുവിക്കുന്നു.

                                                                    നിയമ നിർമ്മാണത്തിന്മേൽ ജുഡീഷ്യൽ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം>

                                                                    1. ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ പേരന്റ് ആക്ടിന്റെയോ ഭരണഘടനയുടെയോ അധികാരത്തിന്റെ പരിധിക്ക് അപ്പുറമാണെങ്കിൽ ആ ഡെലിഗേറ്റഡ് ലെജിസ്ലേഷന് Substantive Ultravires എന്നതിന്റെ അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കപ്പെടും.
                                                                    2. പേരന്റ് ആക്ടോ, പൊതുനിയമമോ നിർദ്ദേശിച്ചിട്ടുള്ള ചില നടപടിക്രമ ആവശ്യകതകൾ പാലിക്കുന്നതിൽ ഡെലിഗേറ്റഡ് ലെജിസ്ലേഷനു കീഴിലുള്ള നിയമനിർമ്മാണം പരാജയപ്പെട്ടാൽ Procedural Ultra Vires എന്നതിന്റ അടിസ്ഥാനത്തിൽ അസാധുവാക്കി പ്രഖ്യാപിക്കപ്പെടും.
                                                                    3. ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണം പരിശോധിക്കാനുള്ള അധികാരം സിവിൽ കോടതികൾക്ക് നൽകിയിട്ടുണ്ട്.
                                                                    4. ഏതെങ്കിലും ആക്റ്റ് മൗലികാവകാശങ്ങൾ ലംഘിക്കുന്നതായി തെളിഞ്ഞാൽ അതിന് കീഴിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും എല്ലാം അസാധുവാകുന്നു.

                                                                      ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണത്തിന്മേൽ പാർലമെന്ററി നിയന്ത്രണത്തിന് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ?

                                                                      1. നിയുക്ത നിയമ നിർമ്മാണത്തിന്റെ വളർച്ച വിശദമായ നിയമങ്ങൾ നിർമ്മിക്കുന്നതിൽ പാർലമെന്റിന്റെ പങ്ക് കുറയ്ക്കുകയും ഉദ്യോഗസ്ഥവനത്തിന്റെ അധികാരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
                                                                      2. പാർലമെന്റിന്റെ നിയന്ത്രണം മിക്കവാറും രാഷ്ട്രീയസ്വഭാവമുള്ളതുമാണ്.
                                                                      3. പാർലമെന്റിൽ ശക്തവും സുസ്ഥിരവുമായ പ്രതിപക്ഷത്തിന്റെ പ്രഭാവം.
                                                                      4. പാർലമെന്റിന്റെ ഫലപ്രദമായ സൂക്ഷ്മ പരിശോധനയ്ക്ക് സ്വയം പരിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഉണ്ട്.

                                                                        ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണത്തിന്മേൽ പാർലമെന്ററി നിയന്ത്രണത്തിന് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ?

                                                                        1. അളവിലും സങ്കീർണതയിലും വളർന്ന ഭരണത്തെ, നിയന്ത്രിക്കാനുള്ള സമയമോ വൈദഗ്ധ്യമോ പാർലമെന്റിന് ഇല്ല.
                                                                        2. ഇതിൽ നിയമനിർമ്മാണ നേതൃത്വം എക്സിക്യൂട്ടീവിലാണ്, നയങ്ങൾ രൂപീകരിക്കുന്നതിൽ അത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
                                                                        3. പാർലമെന്റിന്റെ വലിപ്പം വളരെ ചെറുതും നിയന്ത്രിക്കാൻ കഴിയാവുന്നതുമാണ്.
                                                                        4. പാർലമെന്റിൽ എക്സിക്യൂട്ടീവിന് ലഭിക്കുന്ന പിന്തുണ ഫലപ്രദമായ വിമർശനത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

                                                                          ഇന്ത്യയിൽ നിയുക്ത നിയമനിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നതിനായി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ ഏതെല്ലാം?

                                                                          1. ഒരു പ്രതിനിധി തന്റെ അധികാരം മറ്റൊരു പ്രവർത്തകന് സബ് - ഡെലിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് മുൻപ് ചില സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുവരുത്തണം.
                                                                          2. വിവേചനപരമായ നിയമങ്ങൾ ഭരണകൂടം രൂപപ്പെടുത്തരുത്.
                                                                          3. പാരന്റ് ആക്ട് നൽകുന്ന റൂൾമേക്കിംഗ് അധികാര പരിധിക്കപ്പുറം നിയമങ്ങൾ കടക്കുവാൻ പാടില്ല.
                                                                          4. ഭരണ സംവിധാനം ചട്ടങ്ങൾ ഉണ്ടാക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടാക്കരുത്.
                                                                          5. നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അന്തിമ അധികാരം ഭരണ നിർവ്വഹണ വിഭാഗത്തിൽ ആയിരിക്കണം.

                                                                            ഇന്ത്യയിൽ നി നിയമനിർമ്മാണ പ്രക്രിയ കാര്യമാക്കുക എന്നതിനായി സബോർ ഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ചു. ശിപാർശകൾ

                                                                            1. ജുഡീഷ്യൽ റിവ്യ അധികാരം എടുത്തു കളയുകയോ നിയമങ്ങൾ വഴി വെട്ടിക്കുറയക്കുകയോ ചെയ്യരുത്.
                                                                            2. നിയമങ്ങളാൽ സാമ്പത്തികമായി പിഴയോ നികുതിയോ ചുമത്താൻ പാടില്ല.
                                                                            3. നിയമങ്ങളുടെ ഭാഷ വ്യക്തവും ലളിതവും ആയിരിക്കണം.
                                                                            4. നിയമനിർമ്മാണ നയം നിയമനിർമ്മാണസഭ രൂപപ്പെടുത്തുന്നില്ല.

                                                                              കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ പ്രധാന ചുമതലകൾ?

                                                                              1. നിയമങ്ങൾ ആക്റ്റിന്റെ പൊതു ലക്ഷ്യത്തിന് അനുസൃതമാണോ എന്ന് പരിശോധിക്കുക.
                                                                              2. മുഖ്യ നിയമത്തിൽ കൂടുതൽ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന എന്തെങ്കിലും കാര്യങ്ങൾ നിയമങ്ങളിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
                                                                              3. നിയമം മുൻകാല പ്രാബല്യത്തോടെയാണോ എന്ന് പരിശോധിക്കുക.
                                                                              4. നിയമം, കോടതിയുടെ അധികാര പരിധിയെ നേരിട്ടോ അല്ലാതെയോ തടയുന്നുണ്ടോ എന്ന് പരിശോധിക്കുക.

                                                                                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                                                                                1. ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
                                                                                2. കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .