അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാലാവസ്ഥാ സംബന്ധമായ പ്രതിഭാസങ്ങൾ മൂലം തങ്ങളുടെ വാസസ്ഥലവും ജീവനോപാധികളും ഉപേക്ഷിക്കേണ്ടി വരുന്നവരെ വിളിക്കുന്ന പേരെന്ത്?
G20 ഉച്ചകോടി 2023 വേദി ഏത് ?
അന്തരീക്ഷത്തിന്റെ ഹരിത ഗൃഹ പ്രഭാവം കൂടുതൽ ശക്തമാവുകയും അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്ന പേരെന്ത്?
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആഗോള സമുദ്രനിരപ്പ് പ്രതിവർഷം എത്ര സെന്റീമീറ്റർ ഉയരുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്?
സ്തൂപികാഗ്രവൃക്ഷങ്ങളെ റഷ്യൻ ഭാഷയിൽ വിളിക്കുന്ന പേരെന്ത്?
ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക്ക, കാനഡ, ഗ്രീൻലാൻഡ് യൂറോപ്പിലെയും ഏഷ്യയിലെയും ആർട്ടിക് സമുദ്രതീരങ്ങൾ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന അതിശൈത്യ മേഖല ഏത്?
സഹാറ മരുഭൂമിയിലെ അൽ അസീസിയയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില എത്ര?
താഴെ കൊടുത്തിരിക്കുന്നവയിൽ സാവന്ന കാലാവസ്ഥ മേഖലയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
ഇരുഅർദ്ധഗോളങ്ങളിലുമായി 10 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിൽ കാണപ്പെടുന്ന ഉഷ്ണമേഖല പുൽമേടുകളാണ് ഇവ
ആഫ്രിക്കയിൽ കാംപോസ് എന്നും തെക്കൻ ബ്രസീലിൽ സാവന്ന എന്നും അറിയപ്പെടുന്നു
വളക്കൂർ ഇല്ലാത്ത മണ്ണാണ് ഇവിടത്തെ പ്രത്യേകത
ഉഷ്ണ മേഖല പുൽമേടുകളുടെ പടിഞ്ഞാറൻ അരികുകളോട് അടുക്കുമ്പോൾ മഴ ക്രമേണ കുറഞ്ഞു വരുന്നതിനാൽ വൃക്ഷങ്ങളുടെ ഉയരം ക്രമേണ കുറഞ്ഞുവരുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ മൺസൂൺ കാലാവസ്ഥ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
ആർദ്രവും ദീർഘവുമായ വേനൽ കാലം മൺസൂൺ കാലാവസ്ഥയുടെ സവിശേഷതയാണ്
വരണ്ടതും ഹ്രസ്വമായ ശൈത്യകാലം മൺസൂൺ കാലാവസ്ഥയുടെ സവിശേഷതകളിൽ ഒന്നാണ്
ദൈനിക താപാന്തരം തീരപ്രദേശങ്ങളിൽ വളരെ കുറവും ഉൾപ്രദേശങ്ങളിൽ വളരെ കൂടുതലും ആയിരിക്കും
ഈ പ്രദേശങ്ങളിൽ കേവലം 30 സെന്റീമീറ്റർ വാർഷിക മഴ മാത്രം ലഭിക്കുന്നു