താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?
ഇവയിൽ തെറ്റായ ജോഡികൾ ഏതെല്ലാം ?
ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായത് ?
ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
കേരളത്തിലെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു.
2.കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരനാണ്.
3.ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.
2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.
3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.
ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.
2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.
3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍ എന്നിവർ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിൻ്റെ ശിഷ്യന്മാരായിരുന്നു.
2.വെല്ലൂരിലെ ശ്രീനാരായണഗുരുവിൻ്റെ ആശ്രമം ആയിരുന്നു വൈക്കം സത്യാഗ്രഹ വേളയിൽ സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ചത്.
3.വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ശ്രീനാരായണഗുരു ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) പുന്നപ്ര വയലാർ സമരം
ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം
iii) വാഗൺ ട്രാജഡി
iv) കയ്യുർ ലഹള
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ? 1.' 2. 3. 4.
വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്..
2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു
3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.
മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങളുടെ വർഷവും,ജില്ലയും,അധ്യക്ഷൻമാരെയും താഴെ തന്നിരിക്കുന്നു.അവയിൽ ശരിയായത് ഏതെല്ലാമാണ് ?
1.1916 - പാലക്കാട് - ആനിബസൻ്റ്
2.1917 - കോഴിക്കോട് - സി.പി രാമസ്വാമി അയ്യർ
3.1918 - വടകര - കെ. പി രാമൻ മേനോൻ
4.1919 - തലശ്ശേരി - അലിഖാൻ ബഹദൂർ
രണ്ടാം ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഒന്നാം ഈഴവ മെമ്മോറിയലിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ച മറുപടി നിരാശജനകം ആയതിനാൽ നിരാശരായ ഈഴവർ,1900ൽ തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി കഴ്സൺ പ്രഭുവിന് രണ്ടാമതൊരു മെമ്മോറിയൽ സമർപ്പിച്ചു.
2.പക്ഷേ നാട്ടുരാജ്യങ്ങളിലെ ഭരണപരമായ ചെറിയ കാര്യങ്ങളിൽ അധീശശക്തിക്ക് ഇടപെടാൻ സാധിക്കുകയില്ല എന്ന നിലപാടാണ് കഴ്സൺ പ്രഭു സ്വീകരിച്ചത്.
3.ഈ നിലപാടോടെ ഒന്നും രണ്ടും ഈഴവമെമ്മോറിയലുകൾ പരാജയമടഞ്ഞു.
4.രണ്ട് മെമ്മോറിയലുകളും അംഗീകരിക്കപെട്ടില്ലെങ്കിലും സമുദായാംഗങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ അവരണ്ടും സഹായകമായി
ഒന്നാം ഈഴവമെമ്മോറിയലും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഡോക്ടർ പൽപ്പു വിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ് ഈഴവ മെമ്മോറിയൽ എന്ന് അറിയപ്പെടുന്നത്.
2.ഈഴവ സമുദായത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപെട്ടുപോയ തങ്ങളുടെ സഹോദരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ഞങ്ങൾക്കും ലഭിക്കണമെന്ന് ഈയൊരു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
3.ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
4.വിദ്യാസമ്പന്നരായ ഈഴവ യുവാക്കൾക്ക് തിരുവിതാംകൂറിന് വെളിയിൽ പോയി ജോലി ചെയ്യേണ്ട ഗതികേട് ഉണ്ടാകാൻ ഇടയാവാതെ സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ പ്രതിപാദിച്ചിരുന്നു.
ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?
1.പഴശ്ശി സ്മാരകം - കോഴിക്കോട്
2.പഴശ്ശി മ്യൂസിയം - കണ്ണൂർ
3.പഴശ്ശി ഡാം - മാനന്തവാടി
മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
മലയാളിമെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
1.ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ കൈതേരി അമ്പുവിൻറെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.
2.അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ.
3.''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.
4.ഒടുവിൽ മൈസൂരിൽ നിന്നും അധിക സൈന്യത്തെ കൊണ്ടുവന്നാണ് ബ്രിട്ടീഷുകാർ ലഹള അടിച്ചമർത്തിയത്.
കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം.
2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.
3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.
രണ്ടാം പഴശ്ശി വിപ്ലവം സംഭവിച്ചതിൻ്റെ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല.
2.വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം
3.വയനാട് തൻ്റെ സ്വന്തം രാജ്യം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഉള്ള പഴശ്ശിരാജയുടെ ചെറുത്തുനിൽപ്പ്.
ഒന്നാം പഴശ്ശി വിപ്ലവാനന്തരം പഴശ്ശിരാജാവും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ സന്ധിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കൻ ആണ് മലബാറിൽ വന്ന് പഴശ്ശിരാജയുമായി അനുരഞ്ജനത്തിന് തയ്യാറായത്.
2.പഴശ്ശിയുടെ മാതുലൻ ആയിരുന്ന കുറുംബ്ര നാട്ടു രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിനു നൽകിയ കരാർ ഇതോടെ ബ്രിട്ടീഷുകാർ റദ്ദ് ചെയ്തു.
3.ചിറക്കൽ രാജാവിൻറെ മധ്യസ്ഥതയിൽ ആയിരുന്നു സന്ധി സംഭാഷണം.
ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു
2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.
3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,
4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.
5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.
ഒന്നാം പഴശ്ശി വിപ്ലവം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം.
2.നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ നൽകിയ അധികാരമുപയോഗിച്ച് കൊണ്ട് നാടുവാഴികൾ നടത്തിയ ജന ചൂഷണം.
3.പഴശ്ശിയുടെ മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയത്.
4.ടിപ്പുവിന് എതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന പഴശ്ശിരാജയോട് ബ്രിട്ടീഷുകാർ യുദ്ധാനന്തരം കാണിച്ച അവഗണന.
'ആറ്റിങ്ങൽ കലാപം' ഉണ്ടായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാം ആയിരുന്നു?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
1.ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചു കൊടുത്ത സ്ഥലവാസികളെ രോഷാകുലരാക്കി.
2.ഇംഗ്ലീഷുകാർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ അവർക്ക് കുരുമുളക് വിൽക്കണം എന്ന നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി.
3.1697ൽ സ്ഥലവാസികൾ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിച്ചു.