കാരക്കോറം പർവ്വതനിരകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ട്രാൻസ് ഹിമാലയത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിര.
2.അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ.
3.കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്
ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.ഹിമാദ്രിക്ക് വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്
2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.
3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.
ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ പർവതനിര.
2.ജമ്മുകശ്മീരിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന പർവതനിര.
3.കാരക്കോറം,ലഡാക്ക്,സസ്ക്കർ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന മേഖല.
ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.
2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.
3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.
2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.
3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.
താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു താഴ്‌വരയെക്കുറിച്ചുള്ളതാണ്?
1.ഹിമാദ്രിക്കും പീർപാഞ്ച്ൽ പർവ്വതനിരകളും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വര.
2.ജമ്മുകാശ്മീരിൽ സ്ഥിതിചെയ്യുന്ന താഴ്‌വര.
3.'സഞ്ചാരികളുടെ സ്വർഗം' എന്നറിയപ്പെടുന്ന താഴ്‌വര.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.
2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.
3. ഹിമാചൽ, ഹിമാദ്രിയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.
ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1) 'റിഗർ' എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പരുത്തി കൃഷിക്ക് അനുയോജ്യമാണ്
2) ആഗ്നേയശിലകൾ മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ്
3) നയിസ്, മാർബിൾ എന്നിവ കായാന്തരിതശിലകൾക്ക് ഉദാഹരണമാണ്
4) പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്നത് അവസാദശിലകളിലാണ്
ഈ പർവതങ്ങളെ ഉയരം കൂടിയതിൽനിന്നു കുറഞ്ഞതിലേക്ക് എന്ന രീതിയിൽ ക്രമീകരിക്കുക:
1) മൗണ്ട് എവറസ്റ്റ്
2) കാഞ്ചൻജംഗ
3) നന്ദാദേവി
4) മൗണ്ട് K2
ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ് എന്ന് കണ്ടെത്തുക.