ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?
1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.
2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക
3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.
4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക
മൗലിക കടമ അല്ലാത്തത് ഏത് ?
കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെ?
1) ഈ വ്യവസ്ഥയനുസരിച്ചു രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലമായി കണക്കാക്കുന്നു
2) ഒരു നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം
3) ഒരു കക്ഷിക്കു കിട്ടിയ വോട്ടിൻ്റെ വിഹിതത്തേക്കാൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചുവെന്നുവരാം
4) തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥിക്കു ഭ രിപക്ഷം വോട്ടുകൾ ലഭിക്കുന്നു
ഇവയിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽ ഉൾപ്പെടുന്നവ എന്തൊക്കെ?
1) ആഭ്യന്തര-വിദേശ നയങ്ങൾ രൂപകൽപന ചെയ്യുന്നു
2) ലോക്സഭ പിരിച്ചുവിടാൻ പ്രസിഡണ്ടിനെ ഉപദേശിക്കുന്നു
3) മന്ത്രിസഭയെയും പ്രസിഡണ്ടിനെയും മന്ത്രിസഭയെയും പാർലമെൻ്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു
4) മന്ത്രിസഭയുടെ വലിപ്പം നിശ്ചയിക്കുന്നു
പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.
2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല.
3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും
4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ പ്രത്യേകതയാണ്.
ചുവടെ കൊടുത്തിരിക്കുന്നവയിൽ എക്സിക്യൂട്ടിവിൻ്റെ ചുമതലകൾ ഏതെല്ലാം?
1) നിയമനിർമാണസഭ അംഗീകരിച്ച നിയമങ്ങളും നയങ്ങളും നടപ്പിലാക്കുക എന്നതാണ് എക്സിക്യൂട്ടീവിൻ്റെ മുഖ്യ ചുമതല.
2) നയരൂപീകരണവും എക്സിക്യൂട്ടീവിൻ്റെ പ്രധാന ഉത്തരവാദിത്തമാണ്.
3) ആഭ്യന്തരഭരണം, വിദേശകാര്യഭരണം, രാജ്യരക്ഷയും യുദ്ധവും, ധനപരമായ ചുമതലകൾ, നീതിന്യായ പ്രവർത്തനങ്ങൾ, നിയമനിർമാണ ചുമതലകൾ, ദൈനംദിന ഭരണം എന്നിവയും എക്സിക്യൂട്ടീവിൻ്റെ പ്രവർത്തനപരിധിയിൽ ഉൾപ്പെടുന്നു.
രഷ്ട്രപതിയുടെ വിവേചനാധികാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1) തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ രാഷ്ട്രപതിക്കു തൻ്റെ വിവേചനാധികാരം ഉപയോഗിക്കാം.
2) പാർലമെൻ്റ് പാസാക്കുന്ന ഏതു ബില്ലും തടഞ്ഞുവയ്ക്കാനോ അനുമതി നിഷേധിക്കാനോ തിരിച്ചയക്കാനോ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
3) മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധന നടത്താനായി തിരിച്ചയയ്ക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. മന്ത്രിസഭയുടെ ഉപദേശത്തിൽ ചില വൈകല്യങ്ങളോ നിയമപരമായ ബലക്കുറവോ ഉണ്ടെന്നു തോന്നുമ്പോഴോ അല്ലെങ്കിൽ അവ രാജ്യതാൽപര്യങ്ങൾക്കു നിരക്കുന്നതല്ലെന്നു ബോധ്യമായാലോ പ്രസ്തുത ഉപദേശം പുനപരിശോധിക്കാൻ രാഷ്ട്രപതിക്ക് ആവശ്യപ്പെടാം
4) ഒരിക്കൽ തിരിച്ചയയ്ക്കുന്ന തീരുമാനം ഉപദേശം പുനഃപരിശോധനയ്ക്ക് ശേഷം വീണ്ടും സമർപ്പിക്കപ്പെടുകയാണെങ്കിൽ അതിന് അഗീകാരം നൽകാൻ രാഷ്ടപതി ബാധ്യസ്ഥനാണ്.