ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:
1.കശ്മീരിലെ വെരിനാഗ് ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.
3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.
സിന്ധു നദിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
1.പാക്കിസ്ഥാൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
2.കിഴക്കോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി
3.പാകിസ്താനിലെ ഏറ്റവും വലിയ നദി
4.അറബിക്കടലിൽ പതിക്കുന്ന ഒരേ ഒരു ഹിമാലയൻ നദി.
സിന്ധു നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ് ഉദ്ഭവിക്കുന്നത്.
2.പാക്കിസ്ഥാന്റെ 'ജീവരേഖ ' എന്നറിയപ്പെടുന്ന നദി
3.ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.
4.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കിഴക്കുള്ള നദി.
ദാമോദർ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി.
2.ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്.
3.492 കിലോമീറ്ററാണ് ദാമോദർ നദിയുടെ നീളം.
കോസി നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.'ബിഹാറിന്റെ ദുഃഖം' എന്നാണ് കോസി നദി അറിയപ്പെടുന്നത്.
2.ടിബറ്റില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നത്.
3.ഉത്തർപ്രദേശിലാണ് 'കോസി ജലവൈദ്യുത പദ്ധതി' സ്ഥിതി ചെയ്യുന്നത്
4.കോസി നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ് ഗംഗയില്‍ ചേരുന്നത്.
ഗംഗയുടെ പ്രധാന പോഷകനദിയായ സോൺ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്.
2."തമസ്യ" എന്ന പേര് കൂടി ടോൺസ് നദിക്ക് നൽകപ്പെട്ടിരിക്കുന്നു.
3.റാണാ പ്രതാപ് സാഗർ ഡാം ടോൺസ് നദിയിൽ സ്ഥിതി ചെയ്യുന്നു.
ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ പോഷക നദികൾ ഇവയിൽ ഏതെല്ലാമാണ്?
യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഗംഗാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.2006 നവംബർ 4ന് ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ട നദി.
2.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി
3.ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി.
4.ബംഗാൾ ഉൾക്കടൽ പതനസ്ഥാനമായുള്ള നദി.
സിയാച്ചിൻ ഹിമാനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
കാരക്കോറം പർവ്വതനിരകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
1." കൃഷ്ണഗിരി "എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര.
2.റുഡ്യാർഡ് കിപ്ലിംഗിൻ്റെ "കിം "എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര.
3.' ഇന്ദിരാ കോൾ' സ്ഥിതി ചെയ്യുന്ന പർവ്വതനിര.
4.കാരക്കോറത്തിന് വടക്ക് ഭാഗത്തായി കാണപ്പെടുന്ന പർവ്വതനിരയാണ് പീർപാഞ്ചൽ.
കാരക്കോറം പർവ്വതനിരകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ട്രാൻസ് ഹിമാലയത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിര.
2.അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ.
3.കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്
ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.ഹിമാദ്രിക്ക് വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്
2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.
3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.
ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ പർവതനിര.
2.ജമ്മുകശ്മീരിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന പർവതനിര.
3.കാരക്കോറം,ലഡാക്ക്,സസ്ക്കർ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന മേഖല.
ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.
2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.
3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.
2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.
3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.
താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു താഴ്‌വരയെക്കുറിച്ചുള്ളതാണ്?
1.ഹിമാദ്രിക്കും പീർപാഞ്ച്ൽ പർവ്വതനിരകളും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വര.
2.ജമ്മുകാശ്മീരിൽ സ്ഥിതിചെയ്യുന്ന താഴ്‌വര.
3.'സഞ്ചാരികളുടെ സ്വർഗം' എന്നറിയപ്പെടുന്ന താഴ്‌വര.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.
2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.
3. ഹിമാചൽ, ഹിമാദ്രിയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.